---
title: "ഇവാന്‍ ചികിത്സാ ചെലവിലേക്ക് കോഴിക്കോട് ജില്ലാ ഓള്‍ ആര്‍ട്ടില്ലറി യൂണിറ്റിന്റെ സംഭാവന"
english_title: "Kozhikode District All Artillery Unit's contribution towards Evan's medical expenses"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57115/kozhikode-district-all-artillery-units-contribution-towards-evans-medical-expenses"
published_at: "2022-07-25T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de371d4dcc7_1evanfound.jpg"
keywords: []
---

# ഇവാന്‍ ചികിത്സാ ചെലവിലേക്ക് കോഴിക്കോട് ജില്ലാ ഓള്‍ ആര്‍ട്ടില്ലറി യൂണിറ്റിന്റെ സംഭാവന

> **Lead Summary:** ** പേരാമ്പ്ര :** എസ്എംഎ ബാധിതനായ പാലേരി കല്ലുള്ളതില്‍ ഇവാന്‍ എന്ന പിഞ്ചുമോന്റെ ചികിത്സാ ചെലവിലേക്ക് കോഴിക്കോട് ജില്ലാ ഓള്‍ ആര്‍ട്ടില്ലറി യൂണിറ്റ് തുക സംഭാവന ചെയ്തു.

## Article Content

** പേരാമ്പ്ര :** എസ്എംഎ ബാധിതനായ പാലേരി കല്ലുള്ളതില്‍ ഇവാന്‍ എന്ന പിഞ്ചുമോന്റെ ചികിത്സാ ചെലവിലേക്ക് കോഴിക്കോട് ജില്ലാ ഓള്‍ ആര്‍ട്ടില്ലറി യൂണിറ്റ് തുക സംഭാവന ചെയ്തു.

കടിയങ്ങാട് വെച്ച് നടക്കുന്ന കോഴിക്കോട് ജില്ലാ ഓള്‍ ആര്‍ട്ടില്ലറി യൂണിറ്റ് വിമുക്തഭട സംഗമത്തിന്റെ ഭാഗമായാണ് തുക കൈമാറിയത്. ഇവാന്‍ ചികിത്സ സഹായകമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്.പി. കുഞ്ഞമ്മദിന് ആര്‍ട്ടില്ലറി യൂണിറ്റ് പ്രസിഡന്റ് അബ്ദുള്ള പുനത്തില്‍ തുക കൈമാറി.

ബീരാന്‍ കോയ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പേരാമ്പ്ര സികെജി മെമ്മോറിയല്‍ ഗവ. കോളെജ് 1980-82 വര്‍ഷ പ്രീഡിഗ്രി ബാച്ചിന്റെ ഇവാന്‍ സഹായ ഫണ്ടും കൈമാറി.

ചികിത്സ സഹായ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് പാലേരി, കെ.സി. മൊയ്തു, കോഴിക്കോട് ജില്ലാ ഓള്‍ ആര്‍ട്ടില്ലറി യൂണിറ്റ് സെക്രട്ടറി നിഷാല്‍ പി. കുന്നത്തറ, അംഗങ്ങളായ ജനാര്‍ദ്ദനന്‍ പുളിയുള്ളതില്‍, അബ്ദുള്‍ ലത്തീഫ്, വിജയന്‍ മെഡിക്കല്‍ കോളെജ്, രാമചന്ദ്രന്‍, മധുസൂതനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിമുക്ത ഭടന്മാരുടെ മക്കളെ ഉപഹാരം നല്‍കി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57115/kozhikode-district-all-artillery-units-contribution-towards-evans-medical-expenses)