---
title: "മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ് ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "Mappayyur Blooming Arts felicitated the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57163/mappayyur-blooming-arts-felicitated-the-top-winners"
published_at: "2022-07-25T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de61b546554_1anumo.jpg"
keywords: []
---

# മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ് ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍ **: ബ്ലൂമിംഗ് ആര്‍ട്‌സ് ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

**മേപ്പയ്യൂര്‍ **: ബ്ലൂമിംഗ് ആര്‍ട്‌സ് ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉന്നത വിജയികളെ അനുമോദിച്ചു.

വി.കെ. രാജന്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനവും, ഉപഹാര സമര്‍പ്പണവും നടത്തി. ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കെ.പി. ഷര്‍ഷാദ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, എസ്.ബി. നിഷിത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57163/mappayyur-blooming-arts-felicitated-the-top-winners)