മലയാളികളുടെ സാമൂഹിക പുരോഗതിക്ക് ലീഗ് ചരിത്രപരമായ സംഭാവനകള്‍ നല്‍കി: ടി.ടി ഇസ്മായില്‍

മലയാളികളുടെ സാമൂഹിക പുരോഗതിക്ക് ലീഗ് ചരിത്രപരമായ സംഭാവനകള്‍ നല്‍കി: ടി.ടി ഇസ്മായില്‍
Oct 17, 2021 08:56 PM | By Perambra Editor

 മേപ്പയ്യൂര്‍: മലയാളികളുടെ സാമൂഹിക പുരോഗതിയിലും വികാസത്തിലും ചരിത്രപരമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ മുസ്ലിം ലീഗ് പാര്‍ട്ടിക്ക് കഴിഞ്ഞുവെന്ന് മുസ്ലിം ലീഗ് നേതാവും മുന്‍ പിഎസ്‌സി മെമ്പറുമായ ടി.ടി ഇസ്മായില്‍.

കേരളീയ പൊതുസമൂഹത്തോട് ഇഴകി ചേര്‍ന്നും ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തിയുമുള്ള രാഷ്ട്രീയ ശാക്തീകരണത്തിലൂടെയാണ് ഇത് സാധ്യമായത്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം നിന്നുപോയ ജനവിഭാഗങ്ങളെ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ലീഗ് വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം തുടര്‍ന്നു.

പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ശാഖാ ശാക്തീകരണ പരിപാടിയായ നാട്ടുപച്ചയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം കീഴരിയൂര്‍ പഞ്ചായത്തിലെ കോരപ്രയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാഖാ പ്രസിഡണ്ട് ടി.കെ സലാം അധ്യക്ഷത വഹിച്ചു. ഇ.കുഞ്ഞബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. കൊവിഡ് മഹാമാരിയിലും പ്രളയകാലത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മദ്, നിയോജക മണ്ഡലം പ്രസിഡണ്ട് ആര്‍.കെ മുനീര്‍, ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, ട്രഷറര്‍ എം.കെ.സി കുട്ട്യാലി, വൈസ് പ്രസിഡണ്ടുമാരായ ഒ. മമ്മു, വി.വി.എം ബഷീര്‍, മുനീര്‍ കുളങ്ങര, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ടി.യു സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി നൗഷാദ് കുന്നുമ്മല്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പി.സി മുഹമ്മദ് സിറാജ്, വാര്‍ഡ് മെമ്പര്‍ കെ ഗോപാലന്‍, തേറമ്പത്ത് കുട്ട്യാലി, അന്‍സില്‍ കീഴരിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുന്നുമ്മല്‍ റസാഖ് സ്വാഗതവും വി.കെ യൂസുഫ് നന്ദിയും പറഞ്ഞു.

League made historic contributions to the social progress of Malayalees: TT Ismail

Next TV

Related Stories
എ.കെ കണ്ണന്റെ പതിനൊന്നാമത് ചരമ ദിനം ആചരിച്ചു

Dec 1, 2021 07:07 PM

എ.കെ കണ്ണന്റെ പതിനൊന്നാമത് ചരമ ദിനം ആചരിച്ചു

അനുസ്മരണ സമ്മേളനം കാവില്‍ പി മാധവന്‍ ഉദ്ഘാടനം...

Read More >>
നരയംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കണ്ണൂരില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

Dec 1, 2021 02:40 PM

നരയംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കണ്ണൂരില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

മൂന്നാം വര്‍ഷ ഇലക്‌ട്രോണിക് വിദ്യാര്‍ത്ഥിയാണ്. ഹോസ്റ്റലിലെ ബാത്ത് റൂമിന് സമീപം ആളൊഴിഞ്ഞ മുറിയില്‍ തൂങ്ങിയ നിലയില്‍ മറ്റൊരു...

Read More >>
റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു

Nov 30, 2021 09:54 PM

റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു

തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നടപ്പിലാക്കുന്ന ആറ് മാസത്തെ കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് നേതൃപരിശീലന പരിപാടി...

Read More >>
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Nov 30, 2021 08:55 PM

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലിന്‍സി ബാബുവിനെ എസ്എഫ്‌ഐ ഏരിയ കമ്മിറ്റി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയും, സ്ത്രീത്വത്തെ...

Read More >>
ശുചിത്വം പ്രധാനം; പൊതുസ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

Nov 30, 2021 08:24 PM

ശുചിത്വം പ്രധാനം; പൊതുസ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മസേന, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎഡ്, ബിപിഎഡ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍...

Read More >>
ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

Nov 30, 2021 06:44 PM

ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

ശിഹാബ് തങ്ങളുടെ സ്മരണയില്‍ കാരുണ്യ കേന്ദ്രങ്ങള്‍ ഉയരുന്നത്...

Read More >>
Top Stories