താനിക്കണ്ടി-ചക്കിട്ടപാറ റോഡ് ഇനി എന്ന് ഗതാഗത യോഗ്യമാകും

താനിക്കണ്ടി-ചക്കിട്ടപാറ റോഡ് ഇനി എന്ന് ഗതാഗത യോഗ്യമാകും
Oct 17, 2021 09:31 PM | By Perambra Editor

പേരാമ്പ്ര: റോഡ് പണി ആരംഭിച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടിട്ടും റോഡ് നിര്‍മ്മാണം പാതിവഴിയിലായത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നതായ് പരാതി. പെതോത്ത് താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡ് പണിയാണ് പാതിവഴി നിലച്ചത്.

കരാറുകാര്‍ പ്രവൃത്തി പാതി വഴിയില്‍ ഉപേക്ഷിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതോടെ മേഖലയിലെ യാത്രക്കാര്‍ ദുരിതത്തിലാവുകയാണ്. കൂത്താളി ഹയര്‍ സെക്കണ്ടറി, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി, പേരാമ്പ്ര വെസ്റ്റ് യുപി, ഈസ്റ്റ് എംഎല്‍പി സ്‌കൂള്‍, കൂത്താളി പിഎച്ച്‌സി, കൃഷിഭവന്‍, ആയുര്‍ വേദാശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളിലെത്തേണ്ടവര്‍ കടുത്ത യാത്രാ പ്രതിസന്ധിയിലാണ്.

 പലയിടങ്ങളിലും നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ് മുറിച്ചിട്ടതിനാലും നിര്‍മ്മാണ സാമഗ്രികള്‍ റോഡില്‍ തന്നെ ഇറക്കിയിട്ടതിനാലും വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രികര്‍ക്ക് അപകട ഭീഷണി നിലനില്‍ക്കുകയാണ്.

നാല്‍പ്പത് വര്‍ഷം മുന്‍പ് കേരള പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച റോഡ് ഏറെ തകര്‍ന്നതിനാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പത്തു കോടിയില്‍ പരം രൂപ നവീകരണത്തിന് അനുവദിച്ചിരുന്നു. റോഡ് പണി ഇഴഞ്ഞു നീങ്ങിയതിനാല്‍ അധികൃതര്‍ ഇടപെട്ട് രണ്ട് മാസം മുന്‍പ് പണി പുനരാരംഭിച്ചിരുന്നു.

വീണ്ടും പ്രവൃത്തി നിലച്ചതോടെ ജനങ്ങളുടെ ഏറെ കാലത്തെ കാത്തിരിപ്പാണ് അനിശ്ചിതത്വത്തിലായത്. റോഡിന്റെ ശോച്യാവസ്ഥക്കൊപ്പം ക്രമാതീതമായ ഇന്ധന വിലക്കയറ്റം കൂടിയായതോടെ യാത്രാക്ലേശം ഇരട്ടിച്ചിരിക്കയാണ്.

പ്രവൃത്തിയില്‍ അപാകതയുള്ളതായും ആരോപണം ഉയര്‍ന്നു. ഏഴ് കിലോമീറ്ററുകളോളം മേഖലയില്‍ ജനങ്ങള്‍ രൂക്ഷമായ ഗതാഗത പ്രശ്‌നം അനുഭവിക്കുകയാണ്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് ഈസ്റ്റ് പേരാമ്പ്ര എപിജെ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.

സി.കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഇബ്രാഹിം കല്ലാച്ചീമ്മല്‍, കെ സൂപ്പി, പ്രകാശന്‍ പന്തിരിക്കര, അബ്ദുള്ള ബൈത്തുല്‍ ബര്‍ക്ക, പ്രദീപ് ഭരതശ്രീ, ഇബ്രാഹിം പാലാട്ടക്കര, വി രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

The Thanikandi-Chakkitapara road will now be passable

Next TV

Related Stories
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

Apr 24, 2024 03:30 PM

കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരായി നടത്തിയ വ്യക്തഹത്യപരമായ...

Read More >>
പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

Apr 24, 2024 10:39 AM

പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് ഇന്നലെ രാത്രി...

Read More >>
പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

Apr 23, 2024 04:51 PM

പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര...

Read More >>
Top Stories