---
title: "ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം- ഷീജ ശശി "
english_title: "Quality education is a child's right- Sheeja Sasi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57334/quality-education-is-a-childs-right-sheeja-sasi"
published_at: "2022-07-26T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df7f905a229_1anumothanam.jpg"
keywords: []
---

# ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം- ഷീജ ശശി 

> **Lead Summary:** **പേരാമ്പ്ര: **ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭിക്കേണ്ടത് കുട്ടികളുടെ അവകാശമാണന്നും അത് നല്‍കാന്‍ അധ്യാപകര്‍ക്ക് ബാധ്യതയുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര: **ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭിക്കേണ്ടത് കുട്ടികളുടെ അവകാശമാണന്നും അത് നല്‍കാന്‍ അധ്യാപകര്‍ക്ക് ബാധ്യതയുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അഭിപ്രായപ്പെട്ടു.

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രതിഭകള്‍ക്കുള്ള അനുമോദനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും, ദേശീയ സ്‌ക്കോളര്‍ഷിപ്പ് നേടിയവര്‍ക്കുമാണ് അനുമോദനം നല്‍കിയത്.

ഉപഹാരം, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എ.വി. അബ്ദുള്ള അവാര്‍ഡ് വിതരണം ചെയ്തു.

വാര്‍ഡ് അംഗം കെ. മധു കൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ കെ. സമീര്‍, പ്രധാനധ്യാപകന്‍ പി.പി. അബ്ദുറഹിമാന്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ എം. ബിന്ദു, സ്റ്റാഫ് സെക്രട്ടറി വി.എം. അഷറഫ്, സി.കെ. മുജീബ്, പി.എം. യൂനസ്, എ.പി. അസീസ്, കെ. സജിത്ത്, പി.എം. ശ്രീജിത്ത്, പി.കെ. ഷാജിത്ത്, കെ. ഷോബിന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് കെ. നസീമ, കെ.പി. ചിത്ര, കെ.എം. ബുഷറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57334/quality-education-is-a-childs-right-sheeja-sasi)