---
title: "വിദ്യാരംഗം കലാ-സാഹിത്യ വേദി ഉദ്ഘാടനവും പഞ്ചായത്ത് തല സാഹിത്യ ക്വിസ് മത്സരവും സംഘടിപ്പിച്ചു"
english_title: "Vidyarangam organized the inauguration of the art and literature platform and organized the Panchayat level literary quiz competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57365/vidyarangam-organized-the-inauguration-of-the-art-and-literature-platform-and-organized-the-panchayat-level-literary-quiz-competition"
published_at: "2022-07-26T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df969e92dd6_1vi.jpg"
keywords: []
---

# വിദ്യാരംഗം കലാ-സാഹിത്യ വേദി ഉദ്ഘാടനവും പഞ്ചായത്ത് തല സാഹിത്യ ക്വിസ് മത്സരവും സംഘടിപ്പിച്ചു

> **Lead Summary:** ** ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ പഞ്ചായത്ത് വിദ്യാരംഗം കലാ-സാഹിത്യ വേദി ഉദ്ഘാടനവും പഞ്ചായത്ത് തല സാഹിത്യ ക്വിസ് മത്സരവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.

## Article Content

** ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ പഞ്ചായത്ത് വിദ്യാരംഗം കലാ-സാഹിത്യ വേദി ഉദ്ഘാടനവും പഞ്ചായത്ത് തല സാഹിത്യ ക്വിസ് മത്സരവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം സബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിഷ് ആവള അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിഇസി കണ്‍വീനര്‍ ബിജുന വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി.

വിദ്യാരംഗം സമിതി അംഗം പ്രഭ അറിവരങ്ങിന് നേതൃത്വം നല്‍കി. ചന്ദ്രന്‍, റസിയ, പ്രഭ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എക്‌സിക്യുട്ടീവ് അംഗം ജിതേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് കോ. കണ്‍വീനര്‍ അപര്‍ണ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57365/vidyarangam-organized-the-inauguration-of-the-art-and-literature-platform-and-organized-the-panchayat-level-literary-quiz-competition)