---
title: "കെപിഎസ്ടിഎ മേലടി എഇഒ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി"
english_title: "KPSTA held a sit-in in front of Meladi AEO office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57382/kpsta-held-a-sit-in-in-front-of-meladi-aeo-office"
published_at: "2022-07-26T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfa8a1cbb45_1kuthi.jpg"
keywords: []
---

# കെപിഎസ്ടിഎ മേലടി എഇഒ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

> **Lead Summary:** ** പയ്യോളി : **കെപിഎസ്ടിഎ മേലടി എഇഒ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

## Article Content

** പയ്യോളി : **കെപിഎസ്ടിഎ മേലടി എഇഒ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

ഉച്ചഭക്ഷണ ഫണ്ടിന്റെ കുടിശ്ശിക ഉടന്‍ അനുവദിക്കുക, ഫണ്ട് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് കെപിഎസ്ടിഎ മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേലടി എഇഒ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സജീവന്‍ കുഞ്ഞോത്ത് കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു.

ഉപജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, ടി.സി. സുജയ, ആര്‍.പി. ഷോഭിദ്, കെ.വി. രജീഷ് കുമാര്‍, ജെ.എന്‍. ഗിരീഷ്, ഇ.എം. ബിന്ദു, കെ.എസ്. സജീവ്, കെ.കെ. അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57382/kpsta-held-a-sit-in-in-front-of-meladi-aeo-office)