---
title: "കാര്‍ഗില്‍ വിജയദിനമാഘോഷിച്ച് കോവൂര്‍ ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ "
english_title: "Sri Sri Ravi Shankar Vidyamandir, Kavour, celebrating Kargil Victory Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57518/sri-sri-ravi-shankar-vidyamandir-kavour-celebrating-kargil-victory-day"
published_at: "2022-07-26T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0229346419_547sn5ko_copy.jpg"
keywords: []
---

# കാര്‍ഗില്‍ വിജയദിനമാഘോഷിച്ച് കോവൂര്‍ ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ 

> **Lead Summary:** **കോഴിക്കോട്:** കോവൂര്‍ ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ കാര്‍ഗില്‍ വിജയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌പെഷല്‍ അസംബ്ലിയില്‍ കുട്ടികളുടെ പോസ്റ്ററുകളോടൊപ്പം കാര്‍ഗില്‍ വീര ചരമമടഞ്ഞ സൈനികരുടെ പടങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ വിരമൃത്യു വരിച്ച സൈനികരുടെ ഫോട്ടോയ്ക്ക് മുന്‍മ്പില്‍ മെഴുകുതിരി കത്തിച്ച് ആദരവുമര്‍പ്പിച്ചു.

## Article Content

**കോഴിക്കോട്:** കോവൂര്‍ ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ കാര്‍ഗില്‍ വിജയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌പെഷല്‍ അസംബ്ലിയില്‍ കുട്ടികളുടെ പോസ്റ്ററുകളോടൊപ്പം കാര്‍ഗില്‍ വീര ചരമമടഞ്ഞ സൈനികരുടെ പടങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ വിരമൃത്യു വരിച്ച സൈനികരുടെ ഫോട്ടോയ്ക്ക് മുന്‍മ്പില്‍ മെഴുകുതിരി കത്തിച്ച് ആദരവുമര്‍പ്പിച്ചു.

കവിത, പ്രസംഗം, ദേശഭക്തിഗാനം തുടങ്ങിയവ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ധിര ജവാന്‍മാര്‍ക്ക് ജയ് വിളികളോടെ ആദരമര്‍പ്പിച്ചു. പ്രിന്‍സിപ്പള്‍ സുനിതാ മണികണ്ഠന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ചും സൈനികരുടെ ത്യാഗത്തെക്കുറിച്ചും തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ആര്‍ട്ട് ഓഫ് ലിവിങ്ങ് പ്രതിനിധിയുമായ ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57518/sri-sri-ravi-shankar-vidyamandir-kavour-celebrating-kargil-victory-day)