---
title: "കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ യുഡിഎഫ് ധര്‍ണ നടത്തി "
english_title: "UDF staged dharna in front of Keezhriyur gram panchayat office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57586/udf-staged-dharna-in-front-of-keezhriyur-gram-panchayat-office"
published_at: "2022-07-27T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0e306c68ec_1darna.jpg"
keywords: []
---

# കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ യുഡിഎഫ് ധര്‍ണ നടത്തി 

> **Lead Summary:** **കീഴരിയൂര്‍:** കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ യുഡിഎഫ് ധര്‍ണ നടത്തി.

## Article Content

**കീഴരിയൂര്‍:** കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ യുഡിഎഫ് ധര്‍ണ നടത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലും ലൈഫ് പദ്ധതിയിലെ വന്‍ അപാകതകള്‍ക്കുമെതിരെ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുമ്പില്‍ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ധര്‍ണ നടത്തിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. ഭാസ്‌കരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ചെയര്‍മാന്‍ ടി.യു. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ദാസന്‍, എം.എം. രമേശന്‍, കെ.ടി. അബ്ദുറഹിമാന്‍, തയ്യില്‍ സലാം, ഇ.എം. മനോജ്, സവിത നിരത്തിന്റെ മീത്തല്‍, കെ. ജലജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ഇടത്തില്‍ ശിവന്‍, നൗഷാദ് കുന്നുമ്മല്‍, കെ.സി. രാജന്‍, ഗോപാലന്‍ കുറ്റിഒയത്തില്‍, ചുക്കോത്ത് ബാലന്‍ നായര്‍, ബി. ഉണ്ണികൃഷ്ണന്‍, ടി.കെ. ഗോപാലന്‍, കെ.കെ. സത്താര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57586/udf-staged-dharna-in-front-of-keezhriyur-gram-panchayat-office)