---
title: "പി.സി. രാധാകൃഷ്ണന്റെ പതിനാലാം ചരമവാര്‍ഷിക ദിനം ആചരിച്ചു "
english_title: "P.C. Radhakrishnan's fourteenth death anniversary was observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57635/pc-radhakrishnans-fourteenth-death-anniversary-was-observed"
published_at: "2022-07-27T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e10ecdf2e69_1aaaaaaaaaaa.jpg"
keywords: []
---

# പി.സി. രാധാകൃഷ്ണന്റെ പതിനാലാം ചരമവാര്‍ഷിക ദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കോണ്‍ഗ്രസ് നേതാവും ദേശിയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡികെടിഎഫ്) സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.സി. രാധാകൃഷ്ണന്റെ പതിനാലാം ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കായണ്ണയില്‍ ആചരിച്ചു.

## Article Content

**പേരാമ്പ്ര:** കോണ്‍ഗ്രസ് നേതാവും ദേശിയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡികെടിഎഫ്) സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.സി. രാധാകൃഷ്ണന്റെ പതിനാലാം ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കായണ്ണയില്‍ ആചരിച്ചു.

കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കാലത്ത് വീട്ടുവളപ്പിലുള്ള ശവകുടിരത്തില്‍ പുഷ്പാച്ചനയും തുടന്ന് അനുസ്മരണ യോഗവും നടന്നു.

പുഷ്പാര്‍ച്ചനയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ. രാഗേഷ്, ഐഎന്‍ടിയുസി അഖിലേന്ത്യാ വര്‍ക്കിംങ്ങ് കമ്മറ്റി അംഗം മനോജ് എടാണി, ഡിസിസി സെക്രട്ടറിമാരായ രാജന്‍ മരുതേരി, പി. വാസു, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി, വി.വി. ദിനേശന്‍, കര്‍ഷ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേതടം, ഐഎന്‍ടിയുസി ജില്ലാ കമ്മറ്റി അംഗം പി.പി. ശ്രീധരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കെ. മധുകൃഷ്ണന്‍, എം. ഋഷികേശന്‍, സെക്രട്ടറി കെ. രാജീവന്‍, മണ്ഡലം പ്രസിഡന്റുമാരായ പി.എം. പ്രകാശന്‍, പി.എസ്. സുനില്‍കുമാര്‍, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, പി.ടി. ഇബ്രാഹിം, സി.കെ ബാലന്‍, വാര്‍ഡ് അംഗം പി. വിനയ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് വീട്ടില്‍ വെച്ച് നടന്ന അനുസ്മരണ ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് കായണ്ണ മണ്ഡലം കമ്മറ്റി ഏര്‍പ്പെടുത്തിയ പി.സി. സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

രാജന്‍ മരുതേരി, കെ. മധുകൃഷ്ണന്‍, പി. വാസു, എം. ഋഷികേശന്‍, ഐപ്പ് വടക്കേതടം, അതുല്‍ കൃഷ്ണ, പി. വിനയ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57635/pc-radhakrishnans-fourteenth-death-anniversary-was-observed)