---
title: "ഗ്രാമകേന്ദ്രങ്ങളില്‍ ലോ മാസ്റ്റ് സ്ഥാപിക്കല്‍ പ്രവര്‍ത്തിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പുറ്റംപൊയില്‍ അങ്ങാടിയില്‍ നടന്നു"
english_title: "Panchayat-level inauguration of the installation of low masts in village centers was held at Angadi in Putampoi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57716/panchayat-level-inauguration-of-the-installation-of-low-masts-in-village-centers-was-held-at-angadi-in-putampoi"
published_at: "2022-07-27T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1775ee7a31_1swich1.jpg"
keywords: []
---

# ഗ്രാമകേന്ദ്രങ്ങളില്‍ ലോ മാസ്റ്റ് സ്ഥാപിക്കല്‍ പ്രവര്‍ത്തിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പുറ്റംപൊയില്‍ അങ്ങാടിയില്‍ നടന്നു

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2021.22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമകേന്ദ്രങ്ങളില്‍ ലോ മാസ്റ്റ് സ്ഥാപിക്കല്‍ പ്രവര്‍ത്തിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പുറ്റംപൊയില്‍ അങ്ങാടിയില്‍ നടന്നു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2021.22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമകേന്ദ്രങ്ങളില്‍ ലോ മാസ്റ്റ് സ്ഥാപിക്കല്‍ പ്രവര്‍ത്തിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പുറ്റംപൊയില്‍ അങ്ങാടിയില്‍ നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം പി.കെ. രാഗേഷ്, മേയലാട്ട് ബാലകൃഷ്ണന്‍, വി.കെ. രമേശന്‍, പ്രദീഷ് നടുക്കണ്ടി, ബാബു കുമ്മിണിയോട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57716/panchayat-level-inauguration-of-the-installation-of-low-masts-in-village-centers-was-held-at-angadi-in-putampoi)