---
title: "വിലക്കയറ്റത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം : പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു"
english_title: "Youth Congress protests against price hike: Prime Minister's effigy burnt"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57779/youth-congress-protests-against-price-hike-prime-ministers-effigy-burnt"
published_at: "2022-07-28T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2299b06c0d_1pantham.jpg"
keywords: []
---

# വിലക്കയറ്റത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം : പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

> **Lead Summary:** ** പേരാമ്പ്ര:** വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

## Article Content

** പേരാമ്പ്ര:** വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ നിരന്തരം വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും നിയന്ത്രണമില്ലാതെ തുടരുന്ന പാചകവാതക ഇന്ധനവില വര്‍ദ്ധനവിനെതിരെയുമാണ് യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി പ്രധാനമന്ത്രിയുടെ കോലം കത്തിച്ചത്.

പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷത വഹിച്ചു.

കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജെസ്മിനാ മജീദ്, കെഎസ്യു ജില്ലാ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഖില്‍ ഹരികൃഷ്ണന്‍, കിഷോര്‍ കാന്ത്, ആദിത്യാ വാത്മീകം, കെ.സി. അനീഷ്, ആദില്‍ മുണ്ടിയത്ത്, റംഷാദ് പാണ്ടിക്കോട്, റിഞ്ചു രാജ്, ഷാഫി ചെറുവണ്ണൂര്‍, ഷാജഹാന്‍ കാരയാട്, ഗോപിക ചേനോളി, സി.പി. സുഹനാദ്, ഇ.എന്‍. സുമിത്, അമിത് മനോജ്, സജീര്‍ പന്നിമുക്ക്, അനുരാജ് വട്ടക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57779/youth-congress-protests-against-price-hike-prime-ministers-effigy-burnt)