---
title: "പ്രകൃതിയെ അറിയണം: പ്രകൃതി പഠനയാത്ര സംഘടിപ്പിച്ച് മദര്‍ തെരേസ കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ "
english_title: "Nature should be known: Mother Teresa College of Teacher Education organizes Nature Study Tour"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57918/nature-should-be-known-mother-teresa-college-of-teacher-education-organizes-nature-study-tour"
published_at: "2022-07-28T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2b2ee63435_547sn5ko_copy.jpg"
keywords: []
---

# പ്രകൃതിയെ അറിയണം: പ്രകൃതി പഠനയാത്ര സംഘടിപ്പിച്ച് മദര്‍ തെരേസ കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ 

> **Lead Summary:** **പേരാമ്പ്ര :** മദര്‍ തെരേസ കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ചേര്‍മലയിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. ക്ലോസ് ടു നാച്വര്‍ എന്ന പേരില്‍ ഒരുക്കിയ പരിപാടിയില്‍ കോളജിലെ മുഴുവന്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരും അധ്യാപകരും പങ്കാളികളായി.

## Article Content

**പേരാമ്പ്ര :** മദര്‍ തെരേസ കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ചേര്‍മലയിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. ക്ലോസ് ടു നാച്വര്‍ എന്ന പേരില്‍ ഒരുക്കിയ പരിപാടിയില്‍ കോളജിലെ മുഴുവന്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരും അധ്യാപകരും പങ്കാളികളായി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് മെംബര്‍ സജു പഠന യാത്ര ഉദ്ഘാടനം ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ടി. സുരേഷ്, പി.ടി.എ പ്രതിനിധി ബാബു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍. ഷൈനി എന്നിവര്‍ സംസാരിച്ചു.

സുഹാസ് ഗായത്രി, റിട്ടയേര്‍ഡ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വിജയന്‍ എന്നിവര്‍ ചേര്‍മലയിലെ ജൈവ വൈവിധ്യം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57918/nature-should-be-known-mother-teresa-college-of-teacher-education-organizes-nature-study-tour)