---
title: "സ്വര്‍ണ്ണക്കടത്ത് കേസ് കേസന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ അപായപ്പെടുത്താന്‍ ശ്രമം "
english_title: "Attempt to attack police groups who came to the case of gold"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58170/attempt-to-attack-police-groups-who-came-to-the-case-of-gold"
published_at: "2022-07-29T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e402a82c2ec_547sn5ko_copy.jpg"
keywords: []
---

# സ്വര്‍ണ്ണക്കടത്ത് കേസ് കേസന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ അപായപ്പെടുത്താന്‍ ശ്രമം 

> **Lead Summary:** **പേരാമ്പ്ര:** പന്തിരിക്കരയില്‍ യുവാവിനെ തട്ടികൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് ഇര്‍ഷാദ് ശബ്ദ സന്ദേശത്തില്‍ പരാമര്‍ശിച്ച വ്യക്തിയുടെ വീട്ടിലെത്തിയ പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമം. കടിയങ്ങാട് സൂപ്പിക്കടയിലെ മീത്തലെ എള്ളുപറമ്പില്‍ തറവട്ടത്ത് ഷമീര്‍ എന്ന വരാങ്കി ഷമീറാണ് പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

## Article Content

**പേരാമ്പ്ര:** പന്തിരിക്കരയില്‍ യുവാവിനെ തട്ടികൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് ഇര്‍ഷാദ് ശബ്ദ സന്ദേശത്തില്‍ പരാമര്‍ശിച്ച വ്യക്തിയുടെ വീട്ടിലെത്തിയ പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമം. കടിയങ്ങാട് സൂപ്പിക്കടയിലെ മീത്തലെ എള്ളുപറമ്പില്‍ തറവട്ടത്ത് ഷമീര്‍ എന്ന വരാങ്കി ഷമീറാണ് പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

കേസിന്റെ അന്വേഷണാര്‍ത്ഥം ഇന്ന് വൈകിട്ട് 6 മണിയോടെ പെരുണ്ണാമൂഴി എസ്എച്ച്ഒ കെ. സുഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഷമീറിന്റെ വീട്ടിലെത്തിപ്പോള്‍ ഷമീര്‍ വീട്ടിലെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിടുകയും കത്തിയുമായി ഭീഷണി മുഴക്കുകയുമായിരുന്നു.

കത്തി ഉപയോഗിച്ച് കൈമുറിച്ച് ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു. ഈ സമയം ഷമീറിന്റെ മാതാവും ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഒരു വലിയ അപകടം സംഭവിക്കാതിരിക്കാന്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നു.

പേരാമ്പ്ര അഗ്‌നി രക്ഷാനിലയത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ അസിസ്സന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദിന്റെ നേതൃത്ത്വത്തില്‍ രണ്ട് യൂണിറ്റ് ഇവിടെ എത്തി. ഇതിനിടയില്‍ ഷമീര്‍ വീടിന്റെ മുനവശത്തുകൂടി ഓടി രക്ഷപ്പെടുകയും ചെയ്തു.

അഗ്‌നി രക്ഷാ സേന എത്തി വിട്ടിനുള്ളില്‍ തുറന്നിട്ട നിലയിലായിരുന്ന ഗ്യാസ് സിലണ്ടറുകള്‍ എടുത്ത് വീട്ടിന് വെളിയില്‍ എത്തിച്ച് ഗ്യാസ് സിലണ്ടറുകള്‍ അടച്ചു. വീട്ടിനകത്ത് കെട്ടി നിന്ന ഗ്യാസ് വാതിലുകളും ജനലുകളും തുറന്ന് ഒഴിവാക്കുകയും ചെയ്തു. സിലിണ്ടറുകള്‍ രണ്ടും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷമീറിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58170/attempt-to-attack-police-groups-who-came-to-the-case-of-gold)