---
title: "സ്വര്‍ണ്ണക്കടത്ത് കേസ്: പൊലീസ് സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച പന്തിരിക്കരയിലെ ഷമീര്‍ പൊലീസ് കസ്റ്റഡിയില്‍ "
english_title: "Gold smuggling case: Shamir of Pandirikara who tried to endanger the police team is in police custody"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58181/gold-smuggling-case-shamir-of-pandirikara-who-tried-to-endanger-the-police-team-is-in-police-custody"
published_at: "2022-07-29T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e418cd67004_547sn5ko_copy.jpg"
keywords: []
---

# സ്വര്‍ണ്ണക്കടത്ത് കേസ്: പൊലീസ് സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച പന്തിരിക്കരയിലെ ഷമീര്‍ പൊലീസ് കസ്റ്റഡിയില്‍ 

> **Lead Summary:** **പേരാമ്പ്ര:** സ്വര്‍ണ്ണക്കടത്ത് കേസ് കേസന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച കടിയങ്ങാട് സൂപ്പിക്കടയിലെ മീത്തലെ എള്ളുപറമ്പില്‍ തറവട്ടത്ത് ഷമീര്‍ എന്ന വരാങ്കി ഷമീര്‍ പൊലീസ് കസ്റ്റഡിയില്‍. പെരുണ്ണാമൂഴി എസ്എച്ച്ഒ കെ. സുഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുഷീറിനെ വീടിനു സമീപം വച്ച് കസ്റ്റഡിയില്‍ എടുത്തത്.

## Article Content

**പേരാമ്പ്ര:** സ്വര്‍ണ്ണക്കടത്ത് കേസ് കേസന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച കടിയങ്ങാട് സൂപ്പിക്കടയിലെ മീത്തലെ എള്ളുപറമ്പില്‍ തറവട്ടത്ത് ഷമീര്‍ എന്ന വരാങ്കി ഷമീര്‍ പൊലീസ് കസ്റ്റഡിയില്‍. പെരുണ്ണാമൂഴി എസ്എച്ച്ഒ കെ. സുഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുഷീറിനെ വീടിനു സമീപം വച്ച് കസ്റ്റഡിയില്‍ എടുത്തത്.

പന്തിരിക്കരയില്‍ യുവാവിനെ തട്ടികൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് സംഘം ഷമീറിന്റെ വീട്ടിലെത്തിയത്. ഈ സമയത്ത് ഷമീര്‍ വീട്ടിലെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിടുകയും കത്തിയുമായി ഭീഷണി മുഴക്കുകയുമായിരുന്നു. കത്തി ഉപയോഗിച്ച് കൈമുറിച്ച് ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു.

ഈ സമയം ഷമീറിന്റെ മാതാവും ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. അപകട സാധ്യത മുന്നില്‍ കണ്ട് പേരാമ്പ്ര അഗ്‌നി രക്ഷാനിലയത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അസിസ്സന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദിന്റെ നേതൃത്ത്വത്തില്‍ രണ്ട് യൂണിറ്റ് ഇവിടെ എത്തിയിരുന്നു.

ഇതിനിടയില്‍ ഷമീര്‍ വീടിന്റെ മുനവശത്തുകൂടി ഓടി രക്ഷപ്പെടുകയും ചെയ്തു. ഷമീറിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നതിനിടയിലാണ് വീടിനു സമീപത്ത് നിന്നും ഷമീറിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഷമീറിനെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58181/gold-smuggling-case-shamir-of-pandirikara-who-tried-to-endanger-the-police-team-is-in-police-custody)