---
title: "വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര പഞ്ചായത്ത് സമ്മേളനം "
english_title: "NREG Workers Union Perampra Panchayat meeting to raise various demands"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58393/nreg-workers-union-perampra-panchayat-meeting-to-raise-various-demands"
published_at: "2022-07-30T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e552455817f_547sn5ko_copy.jpg"
keywords: []
---

# വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര പഞ്ചായത്ത് സമ്മേളനം 

> **Lead Summary:** **പേരാമ്പ്ര:** തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 600 രൂപയായി വര്‍ദ്ധിപ്പിക്കുക, തൊഴില്‍ സമയം രാവിലെ 9 മുതല്‍ 4 മണി വരെ നിജപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര പഞ്ചായത്ത് സമ്മേളനം പേരാമ്പ്ര റീജനല്‍ കോ. ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.

## Article Content

**പേരാമ്പ്ര:** തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 600 രൂപയായി വര്‍ദ്ധിപ്പിക്കുക, തൊഴില്‍ സമയം രാവിലെ 9 മുതല്‍ 4 മണി വരെ നിജപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര പഞ്ചായത്ത് സമ്മേളനം പേരാമ്പ്ര റീജനല്‍ കോ. ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.

സമ്മേളനം കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം സുലഭ അദ്ധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ടി.പി കുഞ്ഞനന്തന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.വി കുഞ്ഞിക്കണ്ണന്‍ , ആര്‍ ശ്രീജയ, എന്‍.എം കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍ ആയി സിസിലി.ടി (പ്രസിഡന്റ്), എ.സി സജിത, എ സാവിത്രി(വൈസ് പ്രസിഡന്റുമാര്‍), കെ.എം മോഹനന്‍(സെക്രട്ടറി), കെ നബീസ, ടി ശ്രീജ(ജോ. സെക്രട്ടറിമാര്‍ ), കെ.കെ സുരേഷ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58393/nreg-workers-union-perampra-panchayat-meeting-to-raise-various-demands)