---
title: "അധ്യാപക രക്ഷാകര്‍തൃ സംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ച് വാല്യക്കോട് എ.യു.പി "
english_title: "Valyakode A.U.P organized a teacher parent meeting and awareness class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58406/valyakode-aup-organized-a-teacher-parent-meeting-and-awareness-class"
published_at: "2022-07-30T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e5f0fff0dc8_1vaup1.jpg"
keywords: []
---

# അധ്യാപക രക്ഷാകര്‍തൃ സംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ച് വാല്യക്കോട് എ.യു.പി 

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് എ.യു.പി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. തോടനുബന്ധിച്ച് പുസ്തകമേളയും, കുളത്തില്‍ വീണയാളെ രക്ഷപ്പെടുത്തിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫായിസ് എന്നീ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കള്‍ക്കായി നടത്തിയ വിവിധ ക്വിസ് മത്സരങ്ങളില്‍ വിജയികളായവരേയും അനുമോദിച്ചു.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് എ.യു.പി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. തോടനുബന്ധിച്ച് പുസ്തകമേളയും, കുളത്തില്‍ വീണയാളെ രക്ഷപ്പെടുത്തിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫായിസ് എന്നീ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കള്‍ക്കായി നടത്തിയ വിവിധ ക്വിസ് മത്സരങ്ങളില്‍ വിജയികളായവരേയും അനുമോദിച്ചു.

കൂടാതെ ഇവാന്‍ ചികിത്സാ സഹായ ഫണ്ട് ചടങ്ങില്‍ വെച്ച് കൈമാറി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സിയാന്‍ സെലസ് തന്റെ സമ്പാദ്യപെട്ടിയിലെ പണം മുഴുവന്‍ ഇവാന്‍ ചികിത്സാ സഹായ ഫണ്ടിലേക്ക് നല്‍കി. ചടങ്ങ് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു.

എ.കെ സുബൈദ സ്വാഗതം പറഞ്ഞു. കെ.എം കൃഷ്ണദാസ് അധ്യക്ഷനായി. പുസ്തക മേളയുടെ ഉദ്ഘാടനവും ബോധവല്‍ക്കരണ ക്ലാസും കോഴിക്കോട് റൂറല്‍ എസ്‌ഐ സാബു കീഴരിയൂര്‍ നടത്തി. കെ.ഷീബ റിപ്പോര്‍ട്ടവതരിപ്പിച്ചു.

കെ.എം കൃഷ് ദാസ് പി ടി എ പ്രസിഡണ്ടായും സലിം മിലാസ്, നൗഫല്‍ ചേനോളി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും എം.പി.ടി.എ ചെയര്‍പെഴ്‌സണായി പി.ഷിജിനയേയും തെരഞ്ഞെടുത്തു. ഷീജ പുതുക്കുടിനന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58406/valyakode-aup-organized-a-teacher-parent-meeting-and-awareness-class)