---
title: "അത്തോളി വില്ലേജില്‍ മയങ്ങിച്ചാല്‍ ഭാഗത്ത് നിന്നും 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി "
english_title: "500 liters of wash and rescators from the Atholi village"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58546/500-liters-of-wash-and-rescators-from-the-atholi-village"
published_at: "2022-07-31T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e6778e6affa_1vash1.jpg"
keywords: []
---

# അത്തോളി വില്ലേജില്‍ മയങ്ങിച്ചാല്‍ ഭാഗത്ത് നിന്നും 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി 

> **Lead Summary:**  **പേരാമ്പ്ര:** അത്തോളി വില്ലേജില്‍ മയങ്ങിച്ചാല്‍ ഭാഗത്ത് വച്ച് ഇന്ന് 2 മണിയോടെ 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. നാലു പ്ലാസ്റ്റിക്ക് പാത്രങ്ങളിലായിട്ടാണ് വാഷ് സൂക്ഷിച്ചു വച്ചിരുന്നത്.

## Article Content

 **പേരാമ്പ്ര:** അത്തോളി വില്ലേജില്‍ മയങ്ങിച്ചാല്‍ ഭാഗത്ത് വച്ച് ഇന്ന് 2 മണിയോടെ 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. നാലു പ്ലാസ്റ്റിക്ക് പാത്രങ്ങളിലായിട്ടാണ് വാഷ് സൂക്ഷിച്ചു വച്ചിരുന്നത്.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി സംയുക്തമായി നടത്തിയ റെയിഡിലാണ് വാഷ് കണ്ടെടുത്ത് ഒരു അബ്കാരി കേസ്സെടുത്തത്. പാര്‍ട്ടിയില്‍ പ്രിവന്റിവ് ഓഫീസര്‍ പി.കെ. സബീറലി, സിഇഒ മാരായ ഇ.എം. ഷാജി, എസ്.ജെ. അനൂപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58546/500-liters-of-wash-and-rescators-from-the-atholi-village)