---
title: "ഞങ്ങളും കൃഷിയിലേക്ക്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൂണ്‍ കൃഷി പരിശീലനവുമായി കായണ്ണ ജിയുപി സ്‌കൂള്‍ "
english_title: "We are also into agriculture: Kayanna GUP School with mushroom cultivation training under the leadership of Mathrubhumi Seed Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58558/we-are-also-into-agriculture-kayanna-gup-school-with-mushroom-cultivation-training-under-the-leadership-of-mathrubhumi-seed-club"
published_at: "2022-07-31T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e68b4362a83_547sn5ko_copy.jpg"
keywords: []
---

# ഞങ്ങളും കൃഷിയിലേക്ക്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൂണ്‍ കൃഷി പരിശീലനവുമായി കായണ്ണ ജിയുപി സ്‌കൂള്‍ 

> **Lead Summary:** **കായണ്ണ: **കായണ്ണ ജി.യു.പി സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കും, സീഡ് ക്ലബ്ബ് അംഗങ്ങള്‍ക്കും ശാസ്ത്രീയ രീതിയില്‍ ഏകദിന കൂണ്‍ കൃഷി പരിശീലനം നല്‍കി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിശീലന പരിപാടി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.പി ആനന്ദന്‍ അധ്യക്ഷനായി.

## Article Content

**കായണ്ണ: **കായണ്ണ ജി.യു.പി സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കും, സീഡ് ക്ലബ്ബ് അംഗങ്ങള്‍ക്കും ശാസ്ത്രീയ രീതിയില്‍ ഏകദിന കൂണ്‍ കൃഷി പരിശീലനം നല്‍കി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിശീലന പരിപാടി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.പി ആനന്ദന്‍ അധ്യക്ഷനായി.

കായണ്ണ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് അജാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കൂണിന്റെ പോഷക ഗുണങ്ങളെക്കുറിച്ചും, ഔഷധ ഗുണങ്ങളെക്കുറിച്ചും, വിവിധയിനം കൂണുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.വി.സി ഗോപി പരിശീലനത്തിന് നേത്യത്വം നല്‍കി.

അടുത്ത ഘട്ടത്തില്‍ സ്‌കൂളിലെ 10 കോര്‍ണര്‍ പി.ടി.എ കളിലും പരിശീലനം നല്‍കികൊണ്ട് കൃഷി വ്യാപകമാക്കാനും തീരുമാനിച്ചു. പരിശീലനത്തില്‍ അധ്യാപകരായ ഇ.കെ സുരേഷ്, കെ.പി ധന്യ, പി ശ്രീജേഷ് , എ.കെ മുജീബ്, പി ശ്രീജ, അഭിനന്ദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ലീബ കെ.എം നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58558/we-are-also-into-agriculture-kayanna-gup-school-with-mushroom-cultivation-training-under-the-leadership-of-mathrubhumi-seed-club)