---
title: "തെങ്ങില്‍ നിന്നും തെറിച്ച് സുരക്ഷയ്ക്കായ് കെട്ടിയ കയറില്‍ കുരുങ്ങി തൂങ്ങികിടന്നയാള്‍ക്ക് രക്ഷകരായി പേരാമ്പ്ര അഗ്‌നിരകഷാസേന "
english_title: "Perambra Fire Brigade rescued a man who fell from a coconut tree and was hanging on a rope tied for safety."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58566/perambra-fire-brigade-rescued-a-man-who-fell-from-a-coconut-tree-and-was-hanging-on-a-rope-tied-for-safety"
published_at: "2022-07-31T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e693ff42449_547sn5ko_copy.jpg"
keywords: []
---

# തെങ്ങില്‍ നിന്നും തെറിച്ച് സുരക്ഷയ്ക്കായ് കെട്ടിയ കയറില്‍ കുരുങ്ങി തൂങ്ങികിടന്നയാള്‍ക്ക് രക്ഷകരായി പേരാമ്പ്ര അഗ്‌നിരകഷാസേന 

> **Lead Summary:** **പേരാമ്പ്ര:** തെങ്ങ് മുറിക്കുന്നതിനിടയില്‍ തെങ്ങിന്റെ മുകള്‍ഭാഗം വീഴുന്ന ആഘാതത്തില്‍ തെങ്ങില്‍ നിന്നും തെറിച്ച് സുരക്ഷയ്ക്കായി അരഭാഗത്ത് കെട്ടിയ കയറില്‍ തൂങ്ങിയാടിയ ആള്‍ക്ക് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന. പൂളച്ചാലില്‍ റിയാസ് ചെറുക്കാട് ആണ് അഗ്‌നിരക്ഷാസേനയുടേയും തെങ്ങ് കയറ്റ തൊഴിലാളിയയായ വേലായുധന്‍ ചെറുക്കാടിന്റെയും അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് പുതുജീവന്‍ ലഭിച്ചത്.

## Article Content

**പേരാമ്പ്ര:** തെങ്ങ് മുറിക്കുന്നതിനിടയില്‍ തെങ്ങിന്റെ മുകള്‍ഭാഗം വീഴുന്ന ആഘാതത്തില്‍ തെങ്ങില്‍ നിന്നും തെറിച്ച് സുരക്ഷയ്ക്കായി അരഭാഗത്ത് കെട്ടിയ കയറില്‍ തൂങ്ങിയാടിയ ആള്‍ക്ക് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന. പൂളച്ചാലില്‍ റിയാസ് ചെറുക്കാട് ആണ് അഗ്‌നിരക്ഷാസേനയുടേയും തെങ്ങ് കയറ്റ തൊഴിലാളിയയായ വേലായുധന്‍ ചെറുക്കാടിന്റെയും അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് പുതുജീവന്‍ ലഭിച്ചത്.

ഫയര്‍&റെസ്‌ക്യൂ ഓഫിസ്സര്‍മാരായ പി.ആര്‍ സോജു, വി വിനീത് എന്നിവര്‍ ലാഡര്‍ ഉപയോഗിച്ച് തെങ്ങില്‍ കയറി റെസ്‌ക്യുനെറ്റില്‍ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.

സേന എത്തുന്നതുവരെ റിയാസിനെ തെങ്ങുകയറ്റ ഉപകരണത്തിന്റെ സഹായത്താല്‍ തെങ്ങില്‍ ചേര്‍ത്തു നിര്‍ത്തിയ ചെറുക്കാട് ആറങ്ങാട്ട്‌പൊയില്‍ സി.ടി വേലായുധനെയും അഗ്‌നിരകഷാസേനയേയും നാട്ടുകാരും അഭിനന്ദിച്ചു. കായണ്ണ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുളിയന്‍കുന്നുമ്മല്‍ ചന്ദ്രികയുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയ്ക്കായിരുന്നു അപകടം.

സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റെയും, അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പ്രദീപന്റെയും നേതൃത്ത്വത്തില്‍ ഫയര്‍&റെസ്‌ക്യൂ ഓഫിസ്സര്‍മാരായ വി.കെ നൗഷാദ്, പി.ആര്‍ സത്യനാഥ്, കെ.കെ ശിഖിലേഷ്, പി.കെ സിജീഷ്, പി.യം വിജേഷ്, കെ അജേഷ്, കെ.പി വിപിന്‍, ഹോംഗാര്‍ഡ്മാരായ അജീഷ്, അനീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58566/perambra-fire-brigade-rescued-a-man-who-fell-from-a-coconut-tree-and-was-hanging-on-a-rope-tied-for-safety)