---
title: "നരയംകുളത്തെ ഉന്നത വിജയികളായ വിദ്യാര്‍ത്ഥി പ്രതിഭകളെ അനുമോദിച്ചു "
english_title: "High achievers of Narayamkulam were felicitated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58584/high-achievers-of-narayamkulam-were-felicitated"
published_at: "2022-07-31T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e6aab7907ab_1n.jpg"
keywords: []
---

# നരയംകുളത്തെ ഉന്നത വിജയികളായ വിദ്യാര്‍ത്ഥി പ്രതിഭകളെ അനുമോദിച്ചു 

> **Lead Summary:** **കൂട്ടാലിട : **നരയംകുളം ജീവനം എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ വിദ്യാര്‍ത്ഥി പ്രതിഭകളെ അനുമോദിച്ചു.

## Article Content

**കൂട്ടാലിട : **നരയംകുളം ജീവനം എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ വിദ്യാര്‍ത്ഥി പ്രതിഭകളെ അനുമോദിച്ചു.

എല്‍എസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരം നല്‍കി.

കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ബിജു കാവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരീക്ഷകളിലേതു പോലെ ജീവിതത്തില്‍ വിജയം നേടാന്‍ കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാര്‍ഡ് അംഗം ടി.പി. ഉഷ അധ്യക്ഷത വഹിച്ചു.

കവി മധുസൂദനന്‍ ചെറുക്കാട് മുഖ്യാതിഥിയായിരുന്നു. ടി.പി. ബാലറാം, ഷീന ജയന്ത്, പ്രശാന്ത് ചോലക്കല്‍, സി. എച്ച്. ഗോപാലന്‍കുട്ടി, ഇല്ലത്ത് വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58584/high-achievers-of-narayamkulam-were-felicitated)