---
title: "അനുമോദന സദസ്സ് സംഘടിപ്പിച്ച് തോട്ടത്താംകണ്ടി പ്രിയദര്‍ശിനി കൂട്ടായ്മ "
english_title: "Thottamkandi Priyadarshini Society organized the felicitation session"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58592/thottamkandi-priyadarshini-society-organized-the-felicitation-session"
published_at: "2022-07-31T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e6bbb750571_547sn5ko_copy.jpg"
keywords: []
---

# അനുമോദന സദസ്സ് സംഘടിപ്പിച്ച് തോട്ടത്താംകണ്ടി പ്രിയദര്‍ശിനി കൂട്ടായ്മ 

> **Lead Summary:** **പേരാമ്പ്ര: **പ്രിയദര്‍ശിനി കൂട്ടായ്മ തോട്ടത്താംകണ്ടിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു. ഇ.വി രാമചന്ദ്രന്‍ അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര: **പ്രിയദര്‍ശിനി കൂട്ടായ്മ തോട്ടത്താംകണ്ടിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു. ഇ.വി രാമചന്ദ്രന്‍ അധ്യക്ഷനായി.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍.പി ജാനു ഉദ്ഘാടനം ചെയ്തു. വി. ബാബുരാജന്‍ മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വഹീദ പാറെമ്മല്‍, വി.കെ കരുണാകരന്‍ , ഫഹദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി രവീന്ദ്രന്‍ സ്വാഗതവും അക്ഷയ് പുഷ്പന്‍ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58592/thottamkandi-priyadarshini-society-organized-the-felicitation-session)