---
title: "വിത്തുരുളകള്‍ പൊതു ഇടങ്ങളില്‍ വിതറി മാതൃകയായി "
english_title: "The seeds were scattered in public places as a model"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58789/the-seeds-were-scattered-in-public-places-as-a-model"
published_at: "2022-08-01T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7cc832eebe_avala1.jpg"
keywords: []
---

# വിത്തുരുളകള്‍ പൊതു ഇടങ്ങളില്‍ വിതറി മാതൃകയായി 

> **Lead Summary:** **ആവള: **ആവള കുട്ടോത്ത് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്‌സ് നിര്‍മ്മിച്ച വിത്തുരുളകള്‍ പൊതു ഇടങ്ങളില്‍ വിതറി മാതൃകയായി.

## Article Content

**ആവള: **ആവള കുട്ടോത്ത് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്‌സ് നിര്‍മ്മിച്ച വിത്തുരുളകള്‍ പൊതു ഇടങ്ങളില്‍ വിതറി മാതൃകയായി.

ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. ബിജിഷ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആസിസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

സംയോജിത കര്‍ഷക അവാര്‍ഡിന് അര്‍ഹനായ ആവളയുടെ സ്വന്തം കര്‍ഷകനായ പപ്പേട്ടന്‍ എന്ന് നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്ന കെ.ടി. പത്മനാഭന്‍ മുഖ്യാതിഥിയായി.

കര്‍ഷകനായ കുഞ്ഞമ്മദ്, പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സ്‌കൂളിന്റെ അഭിമാന താരം സ്വാതി, ബി.എസ്. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി.എം. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പ്രോഗ്രാം ഓഫീസര്‍ ടി. അജിനി ചടങ്ങിന് നേതൃത്വം നല്‍കി. ലീഡര്‍ അമല്‍ മനോജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ദേവപ്രിയ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58789/the-seeds-were-scattered-in-public-places-as-a-model)