പേരാമ്പ്ര: അരിക്കുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വ്യാപകമായി വയല്‍നികത്തല്‍ നടക്കുന്നതായി പരാതി. അവധി ദിവസമായ ഞായറാഴ്ചകളിലാണ് നിയമവിരുദ്ധമായി കൃഷി ഭൂമി നികത്തല്‍ തകൃതിയായി നടക്കുന്നത്. ഈ അടുത്ത കാലത്തായി മണ്ണ് മാഫിയിസംഘങ്ങള് അവരുടെ പ്രവര്‍ത്തനങ്ങള്‍ അരികുളത്ത് വ്യാപിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് വയല്‍ സംരക്ഷണ സമിതി അംഗങ്ങളും പ്രതികരണവേദി അംഗങ്ങളും പറഞ്ഞു.
മണ്ണ് മാഫിയ സംഘത്തിന് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ മേലാളന്മാര്ക്ക് വിവിധ ഡിപ്പാര്‍ട്ട്മെന്റ്കളുടെ പിന്തുണയും ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥതലത്തില്‍ മണ്ണ് മാഫിയാ സംഘത്തിന് സംരക്ഷണം നല്കിയാല് ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടി വരുമെന്ന് വയല്‍ സംരക്ഷണ സമിതി അംഗങ്ങളും പ്രതികരണവേദി അംഗങ്ങളും താക്കീത് നല്‍കിയിരിക്കുകയാണ്.
എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ അന്തിമമായ ഒരു തീരുമാനം എടുത്തില്ലങ്കില്‍ കൃഷിഭവന് ഓഫീസിനു മുന്നിലും വില്ലേജ് ഓഫീസിന് മുന്നിലും സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. നിയമവിരുദ്ധമായി വയലില്‍ അടിച്ചിട്ടുള്ള മണ്ണ് എത്രയും പെട്ടെന്ന് അവിടുന്ന് മാറ്റിയില്ലെങ്കില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് വയല്‍ സംരക്ഷണ സമിതി അംഗങ്ങള്‍ അറിയിച്ചു.
Field filling is widespread; Soil mafia gangs are lurking in Arikulam