---
title: "ഡിവൈഎഫ്‌ഐ സംസ്ഥാനജാഥയ്ക്ക് പേരാമ്പ്രയില്‍ ആവേശ്വോജ്ജ്വല സ്വീകരണം. "
english_title: "Enthusiastic reception for DYFI state rally in Perampra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58842/enthusiastic-reception-for-dyfi-state-rally-in-perampra"
published_at: "2022-08-01T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e80b7932530_547sn5ko_copy.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ സംസ്ഥാനജാഥയ്ക്ക് പേരാമ്പ്രയില്‍ ആവേശ്വോജ്ജ്വല സ്വീകരണം. 

> **Lead Summary:** **പേരാമ്പ്ര: **എന്റെ ഇന്ത്യ എവിടെ ജോലി? എവിടെ ജനാധിപത്യം? മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്‌ഐ ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സംസ്ഥാനജാഥയ്ക്ക് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ആവേശകരമായ സ്വീകരണം നല്‍കി.

## Article Content

**പേരാമ്പ്ര: **എന്റെ ഇന്ത്യ എവിടെ ജോലി? എവിടെ ജനാധിപത്യം? മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്‌ഐ ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സംസ്ഥാനജാഥയ്ക്ക് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ആവേശകരമായ സ്വീകരണം നല്‍കി.

സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ക്യാപ്റ്റനും, ട്രഷറര്‍ അരുണ്‍ ബാബു മാനേജരുമായ വടക്കന്‍ മേഖല ജാഥയ്ക്കാണ് വൈകീട്ട് 4 മണിയോടെ പേരാമ്പ്രയില്‍ സ്വീകരണം നല്‍കിയത്.

ജാഥ അംഗങ്ങളായ എം.വിജിന്‍ എം.എല്‍.എ, മിനു സുകുമാരന്‍, ജില്ലാ സെക്രട്ടറി പി.സി ഷൈജു, പ്രസിഡന്റ് എല്‍.ജി ലിജീഷ്, ട്രഷറര്‍ ടി.കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണ്‍, ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ ഷാഹി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം ജിജേഷ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ വി.കെ പ്രമോദ് സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം ആദിത്യ സുകുമാരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58842/enthusiastic-reception-for-dyfi-state-rally-in-perampra)