---
title: "എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു "
english_title: "Congratulations to SSLC and Plusdu winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58924/congratulations-to-sslc-and-plusdu-winners"
published_at: "2022-08-02T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8c3e8f013c_anu1.jpg"
keywords: []
---

# എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **അരിക്കുളം പാറക്കുളങ്ങര ദഅവ സെന്റെറിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

## Article Content

**മേപ്പയ്യൂര്‍: **അരിക്കുളം പാറക്കുളങ്ങര ദഅവ സെന്റെറിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

അരിക്കുളം ഗ്രാമപഞ്ചായത്ത് അംഗം നിജീഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റിയാസ് ഊട്ടേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

രാഘവന്‍ ചെട്യാംകണ്ടി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് സി. കുഞ്ഞായി ഹാജി മൊമന്റോ നല്‍കി. കുന്നുകുടി പോക്കര്‍, കെ.എം. ഇബ്രാഹീം, അഷ്‌റഫ് വെള്ളോട്ട്, ടി.വി ഉസ്മാന്‍, സി.കെ. സിദിഖ്, കെ.എം. ജൈസല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58924/congratulations-to-sslc-and-plusdu-winners)