---
title: "ഇവാനുവേണ്ടി കൈകോര്‍ത്ത് പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ "
english_title: "Perampra Merchants Association joined hands for this evan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58986/perampra-merchants-association-joined-hands-for-this-evan"
published_at: "2022-08-02T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8ed11c7dfb_1evan.jpg"
keywords: []
---

# ഇവാനുവേണ്ടി കൈകോര്‍ത്ത് പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 

> **Lead Summary:** ** പേരാമ്പ്ര:** എസ്എംഎ ബാധിച്ച പേരാമ്പ്ര പാലേരിയിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ട് സമാഹരണാര്‍ത്ഥം പേരാമ്പ്ര മര്‍ച്ചന്റ്സ് അസോസിയേഷന്‍ മെഗാ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** എസ്എംഎ ബാധിച്ച പേരാമ്പ്ര പാലേരിയിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ട് സമാഹരണാര്‍ത്ഥം പേരാമ്പ്ര മര്‍ച്ചന്റ്സ് അസോസിയേഷന്‍ മെഗാ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു.

വ്യാപാരത്തിനൊപ്പം ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പേരാമ്പ്രയിലെ വ്യാപാര സമൂഹം ഇവാന്റെ പുഞ്ചിരിമായാതിരിക്കാന്‍ മുന്നിട്ടിറങ്ങി.

പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും തങ്ങളുടെതായ വിഹിതം ഇതിനോടകം തന്നെ ഇവാന്‍ ചികിത്സക്കായി നല്‍കിയിട്ടുണ്ട്. ഭീമമായ ചികിത്സ ചെലവിലേക്ക് തങ്ങളാല്‍ ആവുംവിധം സമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിരായാണി ചാലഞ്ചുമായി മുന്നിട്ടിറങ്ങിയത്.

വ്യാപാരികളുടെയും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഇതിലൂടെ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.

ഇന്നലെ രാത്രി മുതല്‍ ഇന്ന് ഉച്ചക്ക് ബിരിയാണി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് എത്തിക്കുന്നതുവരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും യൂത്ത് വിംഗ്, വനിത വിംഗ് ഭാരവാഹികളും സജീവമായി രംഗത്തുണ്ടായിരുന്നു. പേരാമ്പ്ര ടൗണ്‍ഹാളില്‍ വെച്ചാണ് ബിരിയാണി ചാലഞ്ചിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്.

പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, സെക്രട്ടറി ഒ.പി. മുഹമ്മദ് ഭാരവാഹികളായ മുസ്തഫ പാരഡൈസ്, സി.എം. അഹമ്മദ് കോയ, സലിം മിലാസ്, സാജിദ് ഊരാളത്ത്, ഷരീഫ് ചീക്കിലോട്ട്, ജയകൃഷ്ണന്‍ നോവ,എന്‍.പി. വിധു, ബാദുഷ അബ്ദുള്‍ സലാം, അര്‍ജുന്‍ സേട്ട്, ഫിറാസ് കല്ലാട്ട്, അനുഷ, ജലജ ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58986/perampra-merchants-association-joined-hands-for-this-evan)