---
title: "മുതുകാട് ഏഴാം വാര്‍ഡില്‍ ജെപിഎച്ച്എന്‍ ആയി പ്രവര്‍ത്തിച്ച എ.എം. നോബിളിന് യാത്രയയപ്പ് നല്‍കി "
english_title: "AM who worked as JPHN in Mutukad 7th Ward. Noble was sent off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59026/am-who-worked-as-jphn-in-mutukad-7th-ward-noble-was-sent-off"
published_at: "2022-08-02T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e910940117f_1ya.jpg"
keywords: []
---

# മുതുകാട് ഏഴാം വാര്‍ഡില്‍ ജെപിഎച്ച്എന്‍ ആയി പ്രവര്‍ത്തിച്ച എ.എം. നോബിളിന് യാത്രയയപ്പ് നല്‍കി 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുതുകാട് ഏഴാം വാര്‍ഡില്‍ മൂന്നര വര്‍ഷക്കാലം ജെപിഎച്ച്എന്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്ന എ.എം. നോബിളിന് യാത്രയയപ്പ് നല്‍കി.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുതുകാട് ഏഴാം വാര്‍ഡില്‍ മൂന്നര വര്‍ഷക്കാലം ജെപിഎച്ച്എന്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്ന എ.എം. നോബിളിന് യാത്രയയപ്പ് നല്‍കി.

വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്. ചെങ്കോട്ടക്കൊല്ലി സാംസ്‌കാരിക നിലയത്തില്‍ വച്ച് നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് അംഗം രാജേഷ് തറവട്ടത്ത് അധ്യക്ഷത വഹിച്ചു.

വാര്‍ഡ് വികസന സമിതി, വാര്‍ഡ് എഡിഎസ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. ചടങ്ങില്‍ മുന്‍ അംഗങ്ങളായ ജെയിംസ് മാത്യു, സിസിലി, ഷീനാ റോബിന്‍, ജോര്‍ജ് കുംബ്‌ളാനി, സുജി പൈകയില്‍, രജനി, ഷാലി കല്ലൂര്‍, അഗസ്റ്റിന്‍ കൊമ്മറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59026/am-who-worked-as-jphn-in-mutukad-7th-ward-noble-was-sent-off)