---
title: "കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ വാര്‍ഷിക സമ്മേളനം പേരാമ്പ്രയില്‍ "
english_title: "Kerala Printers Association Personal Ramakala Annual Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59069/kerala-printers-association-personal-ramakala-annual-conference"
published_at: "2022-08-02T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e93d14b685e_547sn5ko_copy.jpg"
keywords: []
---

# കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ വാര്‍ഷിക സമ്മേളനം പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര:** കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ വാര്‍ഷിക സമ്മേളനം തണല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് രാജന്‍ തിരുവോത്തിനെ ചടങ്ങില്‍ ആദരിക്കുകയും S.S.L.C, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു.

## Article Content

**പേരാമ്പ്ര:** കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ വാര്‍ഷിക സമ്മേളനം തണല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് രാജന്‍ തിരുവോത്തിനെ ചടങ്ങില്‍ ആദരിക്കുകയും S.S.L.C, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു.

സുഹാസ് പാറക്കണ്ടിയുടെ ഭ്രാന്തന്‍ സെല്ലുകളുടെ കണക്ക് പുസ്തകം രാജന്‍ തിരുവോത്ത് ചടങ്ങില്‍ പരിചയപ്പെടുത്തി. മേഖലാ പ്രസിഡണ്ട് കെ.ബി. സുനില്‍കുമാര്‍ ഗ്ലോബല്‍ അദ്ധ്യക്ഷനായി.

ചടങ്ങില്‍ ജില്ലാ സെക്രട്ടറി കെ.രമേഷ് , ജില്ലാ ട്രഷറര്‍ എന്‍. മനോജ് എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി സത്യന്‍ പ്രയാഗ് സ്വാഗതവും, ട്രഷറര്‍ സലികുമാര്‍ പ്രിന്റോണ്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59069/kerala-printers-association-personal-ramakala-annual-conference)