---
title: "ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെ ചരമവാര്‍ഷികം ആചരിച്ചു"
english_title: "Avala T. The death anniversary of Kunjiram Kurup was observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59216/avala-t-the-death-anniversary-of-kunjiram-kurup-was-observed"
published_at: "2022-08-03T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea4f1a9d7dd_2avala.jpg"
keywords: []
---

# ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെ ചരമവാര്‍ഷികം ആചരിച്ചു

> **Lead Summary:** ** ആവള: **മാനവ കലാവേദിയുടെ നേതൃത്വത്തില്‍ സാഹിത്യകാരനും, അധ്യാപകനും, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെ അന്‍പത്തിമൂന്നാം ചരമവാര്‍ഷികം ആചരിച്ചു.

## Article Content

** ആവള: **മാനവ കലാവേദിയുടെ നേതൃത്വത്തില്‍ സാഹിത്യകാരനും, അധ്യാപകനും, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെ അന്‍പത്തിമൂന്നാം ചരമവാര്‍ഷികം ആചരിച്ചു.

അനുസ്മരണ സമ്മേളനം ടി.പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാനവയുടെ പ്രസിഡന്റ് പി.എം. കുഞ്ഞിക്കേളപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.

സര്‍വ്വശ്രീ : കെ. അപ്പുക്കുട്ടി, രാജന്‍ അരീക്കല്‍, കെ. മൊയ്തീന്‍, ടി.എം. രാഘവക്കുറുപ്പ്, വി.എം. നാരായണന്‍, എന്‍.പി. പ്രസന്ന, പി. സുനിത, ബൈജു ആവള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59216/avala-t-the-death-anniversary-of-kunjiram-kurup-was-observed)