---
title: "സ്വാതന്ത്ര്യ ദിനാഘോഷം പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശങ്ങള്‍"
english_title: "Instructions of the District Collector regarding Hoisting of Independence Day Flag"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59389/instructions-of-the-district-collector-regarding-hoisting-of-independence-day-flag"
published_at: "2022-08-04T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb6290c0819_1pathaka.jpg"
keywords: []
---

# സ്വാതന്ത്ര്യ ദിനാഘോഷം പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശങ്ങള്‍

> **Lead Summary:** ** പേരാമ്പ്ര: **ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തിലെ എല്ലാ വീടുകളിലും ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.

## Article Content

** പേരാമ്പ്ര: **ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തിലെ എല്ലാ വീടുകളിലും ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ജില്ല കലക്ടര്‍ ഡോ. എന്‍. ടി. ലോഹിത് റഡി ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഫ്‌ലാഗ് കോഡില്‍ സര്‍ക്കാര്‍ ഭേദഗദി വരുത്തിയതനുസരിച്ച് പൗരന്മാര്‍ക്ക് തങ്ങളുടെ വീടുകളില്‍ രാത്രിയും പകലും ത്രിവര്‍ണ്ണ പതാക പ്രദര്‍ശിപ്പിക്കാവുന്നതാണ്.

ഇതോടനുബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ടോള്‍ പ്ലാസകളിലും ക്യാമ്പയിന്‍ കാലയളവില്‍ ദേശീയ പതാക ഉയര്‍ത്താനും സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ പിക്ച്ചര്‍ ദേശീയ പതാകയാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍: 1) ദേശീയ പതാകയ്ക്ക് അതിന്റേതായിട്ടുള്ള ബഹുമാനവും ആദരവും നല്‍കേണ്ടതാണ്. 2) ദേശീയ പതാക മറ്റു പതാകകളുടെ കൂടെ ഒരേസമയം ഒരേ ഉയരത്തില്‍ പറത്താന്‍ പാടില്ല. 3) കൈത്തറിയോ യന്ത്ര നിര്‍മ്മിതമോ ആയ പതാക ഉപയോഗിക്കാവുന്നതാണ്. കോട്ടണ്‍, പോളിസ്റ്റര്‍, പട്ട്, കമ്പിളി, ഖാദി എന്നീ തുണിത്തരങ്ങളുമാകാം.

4) കേടുപാട് വന്നതോ അല്ലെങ്കില്‍ അഴുകിയതോ ആയ ദേശീയ പതാകകള്‍ ഉപയോഗിക്കാതിരിക്കുക. 5) ചതുരാകൃതിയില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ വലുപ്പത്തില്‍ 3:2 (നീളം: വീതി) എന്ന അനുപാതത്തില്‍ ദേശീയ പതാക നിര്‍മ്മിക്കാവുന്നതാണ്.

6) തിരശ്ച്ചീനമായി ഉയര്‍ത്തുന്ന പതാകയില്‍ മുകളില്‍ കുങ്കുമ നിറവും നടുക്ക് വെള്ളയും താഴെ പച്ചയും നിറം തന്നെ വരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. 7) വീട്ടിലോ പുറത്തോ പതാക ഉയര്‍ത്തിയാല്‍ ആ പതാക രാത്രിയും പകലും പ്രദര്‍ശിപ്പിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59389/instructions-of-the-district-collector-regarding-hoisting-of-independence-day-flag)