---
title: "കുട്ടികളെ മൊബൈല്‍ ജ്വരത്തില്‍ നിന്ന് കരകയറ്റാന്‍ വായനക്കേ സാധിക്കൂ: പി.സുരേന്ദ്രന്‍ "
english_title: "Only reading can get children out of mobile fever: P. Surendran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59524/only-reading-can-get-children-out-of-mobile-fever-p-surendran"
published_at: "2022-08-04T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ebd911aaf18_547sn5ko_copy.jpg"
keywords: []
---

# കുട്ടികളെ മൊബൈല്‍ ജ്വരത്തില്‍ നിന്ന് കരകയറ്റാന്‍ വായനക്കേ സാധിക്കൂ: പി.സുരേന്ദ്രന്‍ 

> **Lead Summary:** **പേരാമ്പ്ര:** കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാനും അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിന്ന് മാറ്റാനും വായനക്കെ സാധിക്കു വെന്ന് സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വായനയെ കുറിച്ചും ജീവിത മൂല്യത്തെ കുറിച്ചും അധ്യാപകര്‍ പറഞ്ഞ് കൊടുക്കണമെങ്കില്‍ അധ്യാപകര്‍ പുസ്തകം വായിക്കണം.

## Article Content

**പേരാമ്പ്ര:** കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാനും അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിന്ന് മാറ്റാനും വായനക്കെ സാധിക്കു വെന്ന് സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വായനയെ കുറിച്ചും ജീവിത മൂല്യത്തെ കുറിച്ചും അധ്യാപകര്‍ പറഞ്ഞ് കൊടുക്കണമെങ്കില്‍ അധ്യാപകര്‍ പുസ്തകം വായിക്കണം.

ഒരു തലമുറക്കാണ് അക്ഷര വെളിച്ചം പകര്‍ന്ന് നല്‍കുന്നത് എന്ന നേര്‍ബോധ്യങ്ങളുണ്ടാവണമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല തല പ്രവര്‍ത്തനോദ്ഘാടനവും, ഏകദിന ശില്‍പശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരയതൊടി അധ്യക്ഷനായി. നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ സിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍ പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം ചെയ്തു. ബി.പി.സി. വി.പി. നിത ഏറ്റുവാങ്ങി.

വാര്‍ഡ് മെമ്പര്‍ കെ. മധു കൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ കെ. സമീര്‍, ഹെഡ് മാസ്റ്റര്‍ പി.പി.അബ്ദുറഹിമാന്‍, ഉപജില്ല വിദ്യാരംഗം കോഡിനേറ്റര്‍ വി.എം. അഷറഫ്, ജില്ലാ പ്രതിനിധി കെ.ഷാജിമ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എം.ബിന്ദു, സ്റ്റാഫ് സെക്രട്ടറി സി. നസീറ, വിദ്യാരംഗം അസി: കോഡിനേറ്റര്‍ ബി.ബി.ബിനീഷ് എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം ജില്ല കോഡിനേറ്റര്‍ ബിജു കാവില്‍, സത്യന്‍ മുദ്ര, ബിജു അരിക്കുളം എന്നിവര്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ക്ലാസ് നയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59524/only-reading-can-get-children-out-of-mobile-fever-p-surendran)