---
title: "ദുരിത യാത്രക്ക് ശമനമായില്ല: മേപ്പയ്യൂര്‍-കൊല്ലം റോഡ് നവീകരണം കടലാസില്‍ തന്നെ "
english_title: "Misery journey not over: Mappayyur-Kollam road upgrade still on paper"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59527/misery-journey-not-over-mappayyur-kollam-road-upgrade-still-on-paper"
published_at: "2022-08-04T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ebdd450219f_547sn5ko_copy.jpg"
keywords: []
---

# ദുരിത യാത്രക്ക് ശമനമായില്ല: മേപ്പയ്യൂര്‍-കൊല്ലം റോഡ് നവീകരണം കടലാസില്‍ തന്നെ 

> **Lead Summary:** **മേപ്പയ്യൂര്‍**: മേപ്പയ്യൂര്‍ നെല്യാടി -കൊല്ലം റോഡ് നവീകരണത്തിന് മൂന്ന് ബജറ്റുകളിലായി 39 കോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങളായിട്ടും പ്രഖ്യാപനങ്ങള്‍ കടലാസില്‍ ഒതുങ്ങിപ്പോയെന്ന് മോട്ടോര്‍ ഫെഡറേഷന്‍ എസ്.ടി.യു മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

## Article Content

**മേപ്പയ്യൂര്‍**: മേപ്പയ്യൂര്‍ നെല്യാടി -കൊല്ലം റോഡ് നവീകരണത്തിന് മൂന്ന് ബജറ്റുകളിലായി 39 കോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങളായിട്ടും പ്രഖ്യാപനങ്ങള്‍ കടലാസില്‍ ഒതുങ്ങിപ്പോയെന്ന് മോട്ടോര്‍ ഫെഡറേഷന്‍ എസ്.ടി.യു മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

പിണറായി സര്‍ക്കാറിന്റെ കാലത്ത് ഫണ്ട് അനുവദിച്ചെന്നല്ലാതെ റോഡ് പണി ആരംഭിക്കാത്തത് യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും വലിയ പ്രയാസമാണ് നേരിടുന്നത്. വേളം, ചെറുവണ്ണൂര്‍, തിരുവള്ളൂര്‍, ആയഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് എത്രയും പെട്ടെന്ന് കോഴിക്കോട് എത്തിപ്പെടാനും, രോഗികളെ ആംബുലന്‍സില്‍ എത്തിക്കാനും പറ്റിയ റോഡിനാണ് ഈ ഗതിയുള്ളത്.

മേപ്പയ്യൂര്‍ മുതല്‍ കൊല്ലം വരെയുള്ള റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞതിനാല്‍ ഇരുചക്രവാഹനയാത്ര പോലും ചെയ്യുവാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. മേപ്പയ്യൂര്‍ -കൊല്ലം റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും, യാത്ര ക്ലേശം പരിഹരിക്കണമെന്നും എസ്. ടി. യു മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

എസ്.ടി.യു പഞ്ചായത്ത് പ്രസിഡന്റ് മുജീബ് കോമത്ത് അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി എം.എം.അഷറഫ്, കെ.കെ ഹംസ, കെ മുഹമ്മദ്, വി.എം. അസ്സെനാര്‍, സിറാജ് പൊയില്‍, സി.എം ഇസ്മായില്‍, സി.കെ ബഷീര്‍, കെ.കെ റഹിം, ഉമര്‍ ചെറുവാട്ട്, എം അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59527/misery-journey-not-over-mappayyur-kollam-road-upgrade-still-on-paper)