---
title: "കായണ്ണ ഹയര്‍ സെക്കണ്ടറിയില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി "
english_title: "The weather monitoring center is ready to be inaugurated at Kayanna Higher Secondary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59531/the-weather-monitoring-center-is-ready-to-be-inaugurated-at-kayanna-higher-secondary"
published_at: "2022-08-04T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ebe18c59e2c_547sn5ko_copy.jpg"
keywords: []
---

# കായണ്ണ ഹയര്‍ സെക്കണ്ടറിയില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി 

> **Lead Summary:** **പേരാമ്പ്ര : **പ്രാദേശിക കാലാവസ്ഥ അറിയാനുളള കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ ഇനി നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളിലും. കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. കേരളത്തിലെ 240 ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് ഇത്തരം വെതര്‍ സ്റ്റേഷനുകള്‍ ഒരുക്കുന്നത്.

## Article Content

**പേരാമ്പ്ര : **പ്രാദേശിക കാലാവസ്ഥ അറിയാനുളള കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ ഇനി നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളിലും. കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. കേരളത്തിലെ 240 ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് ഇത്തരം വെതര്‍ സ്റ്റേഷനുകള്‍ ഒരുക്കുന്നത്.

സമഗ്ര ശിക്ഷ കേരളയുടെ ഈ പദ്ധതി രാജ്യത്തെ തന്നെ ആദ്യ സംരംഭമെന്ന പ്രത്യേകതയുമുണ്ട്. ഭൂമിശാസ്ത്രം ഐച്ഛിക വിഷയമായ പ്ലസ് ടു ബാച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് ഇത്തരം കേന്ദ്രം തുടങ്ങുന്നത്.

പ്രാദേശികമായ കാലാവസ്ഥാമാറ്റം നിര്‍ണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്തകാലത്ത് രക്ഷാപ്രവര്‍ത്തന മുന്നൊരുക്കങ്ങള്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാനും ഇവ ഉപകരിക്കും. മഴമാപിനി അടക്കം 13 ഉപകരണങ്ങള്‍ സജ്ജീകരിക്കുന്ന സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന്റെ പ്രതിദിന ചുമതല നിര്‍വഹിക്കാന്‍ ഭൂമിശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും.

കായണ്ണ കൂടാതെ മേപ്പയ്യൂര്‍ ജി വി എച്ച് എസ് എസ്, കൊയിലാണ്ടി ജി ജി എച്ച് എസ് എസ് , അത്തോളി ജി വി എച്ച് എസ് എസ് തുടങ്ങിയ സ്‌കൂളുകളിലും വെതര്‍ സ്റ്റേഷന്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങും. വെതര്‍ സ്റ്റേഷന്‍ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് അവസാനം കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും വിദ്യാഭ്യാസ മന്ത്രി നിര്‍വഹിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59531/the-weather-monitoring-center-is-ready-to-be-inaugurated-at-kayanna-higher-secondary)