---
title: "കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്നു; പ്രതിഷേധവുമായി തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി "
english_title: "Central and state governments are cracking down on job security schemes; INTUC with protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59550/central-and-state-governments-are-cracking-down-on-job-security-schemes-intuc-with-protest"
published_at: "2022-08-04T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ebf228d3293_0000_ATTACH__copy_copy.jpg"
keywords: []
---

# കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്നു; പ്രതിഷേധവുമായി തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി 

> **Lead Summary:** ** ചക്കിട്ടപാറ: **കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്നതിനെതിരെ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി. ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചക്കിട്ടപാറ പോസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി.

## Article Content

** ചക്കിട്ടപാറ: **കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്നതിനെതിരെ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി. ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചക്കിട്ടപാറ പോസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി.

ഐ.എന്‍.ടി.യു.സി.അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റ് മനോജ് എടാണി ഉദ്ഘാടനം ചെയ്തു. ഗിരിജ ശശി അധ്യക്ഷയായി. യു.ഡി.എഫ്. നിയോജക മണ്ഡലം കണ്‍വീനര്‍ കെ.എ.ജോസുകുട്ടി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാപ്പച്ചന്‍ കൂനംതടം, നേതാക്കളായ ബാബു കൂനംതടം, തോമസ് ആനത്താനം, ഗിരീഷ് കോമച്ചന്‍കണ്ടി എന്നിവര്‍ സംസാരിച്ചു.

ജയമ്മ ജ്ഞാനേന്ദ്രന്‍, സിന്ധു വിജയന്‍, ഷീന റോബിന്‍, വി.കെ. മിനി, എം.സി.സന്ദീപ്, ജെയ്ന്‍ ജോണ്‍, വി.ചെക്കോട്ടി, എം.സി.ജെയിംസ്, റെജി പൊക്കത്തായി, കെ.ടി.പ്രകാശ്, സഹാബാ ബീവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59550/central-and-state-governments-are-cracking-down-on-job-security-schemes-intuc-with-protest)