---
title: "സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു"
english_title: "Pachtenga procurement started under the leadership of Service Co-operative Bank"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59611/pachtenga-procurement-started-under-the-leadership-of-service-co-operative-bank"
published_at: "2022-08-05T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecabb2910b4_1cha.jpg"
keywords: []
---

# സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു

> **Lead Summary:** ** ചക്കിട്ടപാറ :** സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് താങ്ങുവിലയ്ക്ക് പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു.

## Article Content

** ചക്കിട്ടപാറ :** സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് താങ്ങുവിലയ്ക്ക് പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശി, ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ. നൗഷാദ്, കൃഷി ഓഫീസര്‍ ജിജോ ജോസഫ്, ബാങ്ക് സെക്രട്ടറി കെ.കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

കിലോഗ്രാം 32 രൂപ നിരക്കില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് പച്ചത്തേങ്ങ സംഭരിക്കുക. നികുതി ശീട്ട്, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാര്‍ കോപ്പി, കൃഷി ഭവനില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സംഭരണ കേന്ദ്രത്തില്‍ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59611/pachtenga-procurement-started-under-the-leadership-of-service-co-operative-bank)