---
title: "കക്കയം വാലിക്കടുത്ത് കനത്ത മഴയില്‍ റോഡ് ഇടിഞ്ഞ നിലയില്‍ "
english_title: "Road collapsed due to heavy rain near Kakkayam Valley"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59648/road-collapsed-due-to-heavy-rain-near-kakkayam-valley"
published_at: "2022-08-05T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eccd644b66c_1kakkayam.jpg"
keywords: []
---

# കക്കയം വാലിക്കടുത്ത് കനത്ത മഴയില്‍ റോഡ് ഇടിഞ്ഞ നിലയില്‍ 

> **Lead Summary:** **കക്കയം:** കക്കയം ഡാം സൈറ്റ് റോഡില്‍, കക്കയം വാലിക്കടുത്ത് കനത്ത മഴയില്‍ റോഡ് ഇടിഞ്ഞ നിലയില്‍. ഇന്നലെ രാത്രിയിലുണ്ടായ മഴയിലാണ് റോഡ് ഇടിഞ്ഞത്.

## Article Content

**കക്കയം:** കക്കയം ഡാം സൈറ്റ് റോഡില്‍, കക്കയം വാലിക്കടുത്ത് കനത്ത മഴയില്‍ റോഡ് ഇടിഞ്ഞ നിലയില്‍. ഇന്നലെ രാത്രിയിലുണ്ടായ മഴയിലാണ് റോഡ് ഇടിഞ്ഞത്.

ഇന്ന് രാവിലെ ജോലിക്കെത്തിയവരാണ് റോഡ് ഇടിഞ്ഞതായി കണ്ടത്. ധാരാളം വാഹനങ്ങള്‍ പോകുന്ന റോഡാണിത്. ഇതിലെ ടൂറിസ്റ്റ് വാഹനങ്ങള്‍ ഇപ്പോള്‍ നിരോധിച്ചിരിക്കയാണ്.

കക്കയം ഡാം സൈറ്റിലേക്കുള്ള വാഹനങ്ങള്‍ മാത്രമേ ഇപ്പോള്‍ കടത്തിവിടുന്നുള്ളൂ. മഴ തുടര്‍ന്നാല്‍ ഇനിയും റോഡ് ഇടയാനുള്ള സാധ്യതയേറെയാണ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റോഡ് അപകടാവസ്ഥയിലാണുള്ളത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59648/road-collapsed-due-to-heavy-rain-near-kakkayam-valley)