---
title: "സ്വര്‍ണ്ണക്കടത്ത്: പന്തിരിക്കരിയിലെ ഇര്‍ഷാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി"
english_title: "Gold smuggling: BJP wants central agency to investigate Irshad's murder in Pandirikari"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59759/gold-smuggling-bjp-wants-central-agency-to-investigate-irshads-murder-in-pandirikari"
published_at: "2022-08-05T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ed304820466_0000_ATTACH__copy_copy.jpg"
keywords: []
---

# സ്വര്‍ണ്ണക്കടത്ത്: പന്തിരിക്കരിയിലെ ഇര്‍ഷാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി

> **Lead Summary:** ** പേരാമ്പ്ര:** സ്വര്‍ണ്ണക്കള്ളക്കടത്ത് ഇടപാടുകാരുടെ വലയില്‍ കുടുങ്ങി ദുബായില്‍ നിന്ന് നാട്ടിലെത്തിയ പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തിക്കോടിയില്‍ നിന്ന് കണ്ടെത്തിയ മൃദദേഹം ഇര്‍ഷാദിതൊണെന്ന് പോലിസ് സ്ഥിതികരിച്ചത് ഗൗരവത്തോടെയാണ് കാണുന്നത്.

## Article Content

** പേരാമ്പ്ര:** സ്വര്‍ണ്ണക്കള്ളക്കടത്ത് ഇടപാടുകാരുടെ വലയില്‍ കുടുങ്ങി ദുബായില്‍ നിന്ന് നാട്ടിലെത്തിയ പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തിക്കോടിയില്‍ നിന്ന് കണ്ടെത്തിയ മൃദദേഹം ഇര്‍ഷാദിതൊണെന്ന് പോലിസ് സ്ഥിതികരിച്ചത് ഗൗരവത്തോടെയാണ് കാണുന്നത്.

സ്വര്‍ണ്ണക്കള്ളക്കടത്ത് മാഫിയയുടെ താത്പര്യമാണ് പോലിസ് സംരക്ഷിക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ട് വരാന്‍ പോലിസിന് സാധിച്ചിട്ടില്ല. സ്വര്‍ണ്ണക്കടത്ത്, ഹവാല ബന്ധമുള്ള നിരവധി ചങ്ങലകള്‍ പന്തിരിക്കര മേഖലയില്‍ ഇടപാട് നടത്തുമ്പോഴും പോലിസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

ഇര്‍ഷാദ് സ്വര്‍ണ്ണം കൈമാറിയ പന്തിരിക്കര സ്വദേശികള്‍ ഉള്‍പ്പെടെ പിടിക്കപ്പെട്ടാല്‍ ഇതിന്റെ നിജസ്ഥിതി അറിയാന്‍ സാധിക്കും. സമഗ്ര അന്വേഷണം നടത്തിയാലെ പ്രതികളെ ശിക്ഷിക്കാന്‍ സാധിക്കു. അതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ .കെ രജിഷ് അദ്ധ്യക്ഷനായി. ബി ജെ പി ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്‍ യോഗം ഉദ്ഘാടനം ചെയ്തു. രാഗേഷ് തറമല്‍, എം. പ്രകാശന്‍, കെ.രാഘവന്‍, ടി.എം ഹരിദാസ്, കെ.എം സുധാകരന്‍, ബാബു പുതുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59759/gold-smuggling-bjp-wants-central-agency-to-investigate-irshads-murder-in-pandirikari)