---
title: "പാലേരി കന്നാട്ടിയില്‍ കനത്ത മഴയില്‍ വീടിന് മുകളില്‍ തെങ്ങ് വീണു "
english_title: "A coconut tree fell on a house in Paleri Kannatti due to heavy rain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59765/a-coconut-tree-fell-on-a-house-in-paleri-kannatti-due-to-heavy-rain"
published_at: "2022-08-05T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ed3393f12be_0000_ATTACH__copy_copy.jpg"
keywords: []
---

# പാലേരി കന്നാട്ടിയില്‍ കനത്ത മഴയില്‍ വീടിന് മുകളില്‍ തെങ്ങ് വീണു 

> **Lead Summary:** **പേരാമ്പ്ര : **കനത്ത മഴയില്‍ വീടിന് സമീപത്തെ തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പാലേരി കന്നാട്ടിയില്‍ മാണിക്കാം കണ്ടി മീത്തല്‍ സുരയുടെ വീടിന് മുകളിലാണ് തെങ്ങ് പതിച്ചത്. ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം.

## Article Content

**പേരാമ്പ്ര : **കനത്ത മഴയില്‍ വീടിന് സമീപത്തെ തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പാലേരി കന്നാട്ടിയില്‍ മാണിക്കാം കണ്ടി മീത്തല്‍ സുരയുടെ വീടിന് മുകളിലാണ് തെങ്ങ് പതിച്ചത്. ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം.

ലൈഫ് പദ്ധതി ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച് താമസമാരംഭിച്ച കോണ്‍ക്രീറ്റ് വീടാണ് തെങ്ങ് വീണ് തകര്‍ന്നത്. വീടിന്റെ പാരപ്പറ്റിനും സ്ലാബിനും കേട്പാട് സംഭവിച്ചതായി കരുതുന്നു. അന്‍പതിനായരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗ്രാമ പഞ്ചായത്തംഗം എം. അരവിന്ദന്‍ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59765/a-coconut-tree-fell-on-a-house-in-paleri-kannatti-due-to-heavy-rain)