---
title: "ഇര്‍ഷാദിന്റെ മരണവും ദീപക്കിന്റെ തിരോധാനവും സമഗ്ര അന്വേഷണം വേണം; ജനതാദള്‍ എസ്"
english_title: "Irshad's death and Deepak's disappearance need a thorough investigation; Janata Dal S"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59856/irshads-death-and-deepaks-disappearance-need-a-thorough-investigation-janata-dal-s"
published_at: "2022-08-06T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62edff2ddd2d0_ershath1.jpg"
keywords: []
---

# ഇര്‍ഷാദിന്റെ മരണവും ദീപക്കിന്റെ തിരോധാനവും സമഗ്ര അന്വേഷണം വേണം; ജനതാദള്‍ എസ്

> **Lead Summary:** ** പന്തിരിക്കര:** പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ കൊലപാതകവും മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റ തിരോധാനവും സമഗ്രമായ അന്വേഷണം വേണമെന്ന് ജനതാദള്‍ എസ് പോരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പി.കെ. ബിജു അദ്ധ്യക്ഷത വഹിച്ചു.

## Article Content

** പന്തിരിക്കര:** പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ കൊലപാതകവും മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റ തിരോധാനവും സമഗ്രമായ അന്വേഷണം വേണമെന്ന് ജനതാദള്‍ എസ് പോരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പി.കെ. ബിജു അദ്ധ്യക്ഷത വഹിച്ചു.

തിക്കോടി കോടിക്കല്‍ കടപ്പുറത്ത് നിന്ന് കണ്ടെടുക്കുകയും മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്‍േറത് എന്ന് കരുതി ദീപക്കിന്റെ വീട്ടില്‍ സംസ്‌ക്കരിക്കുകയും ചെയ്ത മൃതദ്ധേഹം പന്തിരിക്കര സ്വദേശിയും കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്ത് സംഘം തട്ടികൊണ്ട് പോയ ഇര്‍ഷാദിന്റേതാണെന്ന് ഡി.എന്‍.എ.ടെസ്റ്റില്‍ വൃക്തമാവുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ഇര്‍ഷാദിന്റെ കൊലപാതകവും ദീപക്കിന്റെ തിരോധാനവും ക്രൈംബ്രാഞ്ച് സംഘത്തിന്റെ സമഗ്ര അന്വേഷണത്തിന് നടപടി ഉണ്ടാവണമെന്നും ജനതാദള്‍ എസ് പോരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കെ. ലോഹ്യ, ടി.കെ. ബാലഗോപാലന്‍, സുരേഷ് ചേനായി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59856/irshads-death-and-deepaks-disappearance-need-a-thorough-investigation-janata-dal-s)