---
title: "കക്കയം ഡാം; ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു "
english_title: "Kakkayam Dam; A blue alert has been announced"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59969/kakkayam-dam-a-blue-alert-has-been-announced"
published_at: "2022-08-06T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee62570b2ce_dam.jpg"
keywords: []
---

# കക്കയം ഡാം; ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു 

> **Lead Summary:** ** കക്കയം:** കക്കയം ജല സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു.

## Article Content

** കക്കയം:** കക്കയം ജല സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

നിലവില്‍ ജലസംഭരണിയിലെ ജലനിരപ്പ് 755.50 മീറ്ററാണെന്നും കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59969/kakkayam-dam-a-blue-alert-has-been-announced)