---
title: "ഇവാന്‍ ചികിത്സാ ഫണ്ട് ശേഖരണം: നാളികേര ചലഞ്ചിന് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര മണ്ഡലത്തില്‍ തുടക്കമിട്ടു "
english_title: "Evan Treatment Fund Collection: Coconut Challenge Launched by Muslim Youth League in Perampara Constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59987/evan-treatment-fund-collection-coconut-challenge-launched-by-muslim-youth-league-in-perampara-constituency"
published_at: "2022-08-06T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee7ce4cd5be_0000_ATTACH__copy_copy.jpg"
keywords: []
---

# ഇവാന്‍ ചികിത്സാ ഫണ്ട് ശേഖരണം: നാളികേര ചലഞ്ചിന് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര മണ്ഡലത്തില്‍ തുടക്കമിട്ടു 

> **Lead Summary:** **പേരാമ്പ്ര: **ഗുരുതര ജനിതക രോഗമായ എസ്എംഎ ബാധിച്ച് കാരുണ്യം തേടുന്ന പാലേരിയിലെ മുഹമ്മദ് ഇവാന്‍ ചികിത്സാ ഫണ്ടിലേക്ക് തുക കണ്ടെത്തുന്നതിനു വേണ്ടി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന നാളികേരം ചലഞ്ചിന് തുടക്കമായി. വിവിധ യൂണിറ്റുകളില്‍ നിന്നും ലഭിക്കുന്ന നാളികേരം പേരാമ്പ്ര, മേപ്പയ്യൂര്‍ എന്നിവിടങ്ങളില്‍ സമാഹരിക്കും.

## Article Content

**പേരാമ്പ്ര: **ഗുരുതര ജനിതക രോഗമായ എസ്എംഎ ബാധിച്ച് കാരുണ്യം തേടുന്ന പാലേരിയിലെ മുഹമ്മദ് ഇവാന്‍ ചികിത്സാ ഫണ്ടിലേക്ക് തുക കണ്ടെത്തുന്നതിനു വേണ്ടി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന നാളികേരം ചലഞ്ചിന് തുടക്കമായി. വിവിധ യൂണിറ്റുകളില്‍ നിന്നും ലഭിക്കുന്ന നാളികേരം പേരാമ്പ്ര, മേപ്പയ്യൂര്‍ എന്നിവിടങ്ങളില്‍ സമാഹരിക്കും.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറക്കരയില്‍ നടന്ന നിയോജക മണ്ഡലം തല ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷനായി.

എസ്.പി കുഞ്ഞമ്മദ്, ആര്‍.കെ മുനീര്‍, എം.കെ.സി കുട്ട്യാലി, ശിഹാബ് കന്നാട്ടി, വി.വി.എം ബഷീര്‍, എന്‍.എം കുഞ്ഞബ്ദുള്ള, അബ്ദുല്‍ കരീം കോച്ചേരി, സത്താര്‍ കീഴരിയൂര്‍, മുഹമ്മദലി കോറോത്ത്, സലീം മിലാസ്, കെ.സി മുഹമ്മദ്, പി.സി ഉബൈദ്, മുഹമ്മദ് അഫ്‌സല്‍ അല്‍ സഫ, കെ.എം അബ്ദുറഹ്മാന്‍, പി.സി മുഹമ്മദലി, കെ.കെ മുഹമ്മദ്, ആസിഫ് മുയിപ്പോത്ത്, അബ്ദുല്‍ ഹമീദ് തച്ചറോത്ത്, അബ്ദുല്‍ റഹ്മാന്‍ തച്ചറോത്ത്, കെ.പി അമ്മദ്, കെ.ടി.കെ അഫ്‌സല്‍, അസൈനാര്‍ തച്ചറോത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59987/evan-treatment-fund-collection-coconut-challenge-launched-by-muslim-youth-league-in-perampara-constituency)