---
title: "തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നു; സായാഹ്ന ധര്‍ണ്ണയുമായി ഐഎന്‍ടിയുസി തൊഴിലുറപ്പ് കോണ്‍ഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി"
english_title: "INTUC Employment Guarantee Congress Perampra Mandal Committee with Evening Dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59994/intuc-employment-guarantee-congress-perampra-mandal-committee-with-evening-dharna"
published_at: "2022-08-06T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee818af323c_0000_ATTACH__copy_copy.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നു; സായാഹ്ന ധര്‍ണ്ണയുമായി ഐഎന്‍ടിയുസി തൊഴിലുറപ്പ് കോണ്‍ഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര: **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാര്‍ നടപടിക്കെതിരെ പേരാമ്പ്ര മണ്ഡലം ഐഎന്‍ടിയുസി തൊഴിലുറപ്പ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാര്‍ നടപടിക്കെതിരെ പേരാമ്പ്ര മണ്ഡലം ഐഎന്‍ടിയുസി തൊഴിലുറപ്പ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

ഐന്‍ ടി യു സി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് വി.പി സുരേഷ് അധ്യക്ഷനായി. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാല നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.കെ രാഗേഷ്, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, മനോജ് എടാണി, കെ.മധു കൃഷ്ണന്‍, പി.എം പ്രകാശന്‍, വി.വി ദിനേശന്‍, സി.കെ അജീഷ്, രാമചന്ദ്രന്‍ ആയാടത്തില്‍ സംസാരിച്ചു.

പി.സി കുഞ്ഞമ്മദ്, എ ഗോവിന്ദന്‍, മജീദ്, സി.കെ രാജന്‍, എ.പി രാജേഷ്, സിന്ധു, റീജ, ഷീന, രമ, ലതിക, ഷീബ എന്നിവര്‍ സായാഹ്ന ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59994/intuc-employment-guarantee-congress-perampra-mandal-committee-with-evening-dharna)