---
title: "കണ്ണങ്കടവില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് തൊഴിലാളി മരിച്ചു"
english_title: "A worker died when a concrete beam collapsed while demolishing a house in Kannankadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60006/a-worker-died-when-a-concrete-beam-collapsed-while-demolishing-a-house-in-kannankadu"
published_at: "2022-08-06T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee933fa3049_0000_ATTACH__copy_copy.jpg"
keywords: []
---

# കണ്ണങ്കടവില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് തൊഴിലാളി മരിച്ചു

> **Lead Summary:** ** കൊയിലാണ്ടി: **ചേമഞ്ചേരി കണ്ണങ്കടവില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് വീണ് പരിക്കേറ്റ വെങ്ങളം കീറങ്ങോട്ട് രമേശന്‍ മരണമടഞ്ഞു. പരിക്ക് പറ്റിയ മറ്റൊരു തൊഴിലാളി കീഴാരി വേലായുധനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

## Article Content

** കൊയിലാണ്ടി: **ചേമഞ്ചേരി കണ്ണങ്കടവില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് വീണ് പരിക്കേറ്റ വെങ്ങളം കീറങ്ങോട്ട് രമേശന്‍ മരണമടഞ്ഞു. പരിക്ക് പറ്റിയ മറ്റൊരു തൊഴിലാളി കീഴാരി വേലായുധനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

പള്ളിപ്പറമ്പില്‍ മനാഫിന്റ ഉടമസ്ഥതയിലുള്ള പഴയ കോണ്‍ക്രീറ്റ് വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്നു വീണു തൊഴിലാളികള്‍ അതിനുള്ളില്‍ കുടുങ്ങി പോവുകയായിരുന്നു.

കൊയിലാണ്ടിയില്‍ നിന്നും അഗ്‌നി രക്ഷാ സേന എത്തി കോണ്‍ക്രീറ്റ് ബീം മാറ്റിയ ശേഷം തൊഴിലാളികളെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരേതനായ പാറമ്മേല്‍ ബാപ്പൂട്ടിയുടെയും മാധവിയുടെയും മകനാണ് രമേശന്‍. ഭാര്യ: ബിന്ദു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60006/a-worker-died-when-a-concrete-beam-collapsed-while-demolishing-a-house-in-kannankadu)