---
title: "പേരാമ്പ്ര ധന്‍രത്‌ന ഇന്ത്യയില്‍ പ്രതിമാസ നിക്ഷേപ പദ്ധതിക്ക് തുടക്കമായി"
english_title: "Perampra Dhanratna monthly investment scheme launched in India"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60072/perampra-dhanratna-monthly-investment-scheme-launched-in-india"
published_at: "2022-08-07T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef50f9de031_1dhanam.JPG"
keywords: []
---

# പേരാമ്പ്ര ധന്‍രത്‌ന ഇന്ത്യയില്‍ പ്രതിമാസ നിക്ഷേപ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** ** പേരാമ്പ്ര: **കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ധന്‍രത്‌ന ഇന്ത്യ നിധി ലിമിറ്റഡില്‍ പ്രതിമാസ നിക്ഷേപ പരിധികള്‍ക്ക് തുടക്കമായി.

## Article Content

** പേരാമ്പ്ര: **കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ധന്‍രത്‌ന ഇന്ത്യ നിധി ലിമിറ്റഡില്‍ പ്രതിമാസ നിക്ഷേപ പരിധികള്‍ക്ക് തുടക്കമായി.

പദ്ധതിയില്‍ ചേരുന്ന അംഗങ്ങള്‍ക്ക് ഓരോ മാസവും ലഭിക്കാവുന്ന തുക മുന്‍കൂട്ടി അറിയാവുന്ന രീതിയിലാണ് ക്രമീകരിച്ചരിക്കുന്നത്. ഒരു ലക്ഷത്തിന്റെയും രണ്ട് ലക്ഷത്തിന്റെയും പദ്ധതികളാണ് ആരംഭിക്കുന്നത്.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പേരാമ്പ്ര ഗ്രാമ പഞ്ചായത്തംഗം പി.കെ. രാഗേഷ് നിര്‍വ്വഹിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഇ.ടി. സത്യന്‍ അധ്യക്ഷത വഹിച്ചു.

ഡയറക്ടര്‍ ടി.വി. മുരളി പദ്ധതി വിശദീകരിച്ചു. മാനേജര്‍ ഷിജു.കെ.ദാസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ദേവരാജ് കന്നാട്ടി നന്ദിയും പറഞ്ഞു.

ഡയറക്ടര്‍മാരായ പി.ടി. ബീന, കെ.സി. പ്രസി, ഓഹരി ഉടമകള്‍, ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തിന്റെ ഭാഗമായി ഓഹരി ഉടമകള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന പദ്ധതിയും ഉടന്‍ ആരംഭിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60072/perampra-dhanratna-monthly-investment-scheme-launched-in-india)