---
title: "റിട്ട: അധ്യാപകന്‍ രാമകൃഷ്ണന്‍ സരയൂവിന്റെ 6-ാമത് പുസ്തക പ്രകാശനം സംഘടിപ്പിച്ചു"
english_title: "Rita: Educator Ramakrishnan organized the 6th book release of Sarayu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60111/rita-educator-ramakrishnan-organized-the-6th-book-release-of-sarayu"
published_at: "2022-08-07T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef731c80617_1pusthakam.jpg"
keywords: []
---

# റിട്ട: അധ്യാപകന്‍ രാമകൃഷ്ണന്‍ സരയൂവിന്റെ 6-ാമത് പുസ്തക പ്രകാശനം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര :** ഉള്ളിയേരി പാലോറ ഹെയര്‍ സെക്കണ്ടറി സ്‌കൂള്‍, റിട്ട: അധ്യാപകനായ രാമകൃഷ്ണന്‍ സരയൂവിന്റെ പുസ്തക പ്രകാശനം നടത്തി. 6-ാമത് പുസ്തക പ്രകാശനമാണ് കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ പേരാമ്പ്ര പെന്‍ഷന്‍ ഭവനില്‍ സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര :** ഉള്ളിയേരി പാലോറ ഹെയര്‍ സെക്കണ്ടറി സ്‌കൂള്‍, റിട്ട: അധ്യാപകനായ രാമകൃഷ്ണന്‍ സരയൂവിന്റെ പുസ്തക പ്രകാശനം നടത്തി. 6-ാമത് പുസ്തക പ്രകാശനമാണ് കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ പേരാമ്പ്ര പെന്‍ഷന്‍ ഭവനില്‍ സംഘടിപ്പിച്ചത്.

യൂണിയന്‍ രക്ഷാധികാരി വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു സൗത്ത് യൂണിറ്റ് പ്രസിഡന്റ് പി. പത്മനാഭന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

വര്‍ണ്ണ മേഖങ്ങള്‍ എന്ന കവിതാ സമാഹാരം മുണ്ടശ്ശേരി അവാര്‍ഡ് ജേതാവ് ഡോക്ടര്‍: പി സുരേഷ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് പുസ്തകം ഏറ്റുവാങ്ങി.

സാംസ്‌കാരിക വേദി ചെയര്‍മാന്‍ നാരായണന്‍ തിരുവോത്ത് പുസ്തക പരിചയം നടത്തി. യൂണിയന്‍ ബ്ലോക്ക് കമ്മറ്റി ജോയിന്റ് സെക്രട്ടറി പി. രവീന്ദ്രന്‍, സാംസ്‌കാരിക വേദി ബ്ലോക്ക് കണ്‍വീനര്‍ ഇ. കുഞ്ഞബ്ദുള്ള, ഹര്‍ഷ കുമാര്‍ പേരാമ്പ്ര എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

രാമകൃഷ്ണന്‍ സരയൂ മറുപടി പ്രസംഗം നടത്തി. ബാലകൃഷ്ണന്‍ എടക്കയില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് വി.കെ. നാരായണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60111/rita-educator-ramakrishnan-organized-the-6th-book-release-of-sarayu)