---
title: "സ്വര്‍ണ്ണക്കടത്ത് സമഗ്ര അന്വേഷണം നടത്തണം : യൂസഫ് പള്ളിയത്ത് "
english_title: "Gold smuggling should be thoroughly investigated: Yusuf Palliat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60277/gold-smuggling-should-be-thoroughly-investigated-yusuf-palliat"
published_at: "2022-08-08T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0a10252c5b_1yousaf.JPG"
keywords: []
---

# സ്വര്‍ണ്ണക്കടത്ത് സമഗ്ര അന്വേഷണം നടത്തണം : യൂസഫ് പള്ളിയത്ത് 

> **Lead Summary:** **കുറ്റ്യാടി :** സ്വര്‍ണ്ണ കള്ളകടത്ത് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയും നാടിന്റെ സമാധാന അന്തരീക്ഷം ഭീതി ജനകമാക്കി തീര്‍ക്കുന്നതിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ സെക്രട്ടറി യൂസഫ് പള്ളിയത്ത് ആവിശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി :** സ്വര്‍ണ്ണ കള്ളകടത്ത് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയും നാടിന്റെ സമാധാന അന്തരീക്ഷം ഭീതി ജനകമാക്കി തീര്‍ക്കുന്നതിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ സെക്രട്ടറി യൂസഫ് പള്ളിയത്ത് ആവിശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ പന്തിരിക്കരയില്‍ ഇര്‍ഷാദ് എന്ന ചെറുപ്പകാരനെ കള്ളക്കടത്ത് സംഘം തട്ടി കൊണ്ടു പോയി പീഡനത്തിന് ശേഷം പുഴയില്‍ ചാടിച്ച് കെന്നിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും സമാനമായ തട്ടി കൊണ്ടുപോകല്‍ വീണ്ടും നാദാപുരത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുക്കയാണെന്നും യൂസഫ് പള്ളിയത്ത് പറഞ്ഞു.

കുടിപ്പകയുടെ പേരില്‍ കള്ളകടത്ത് മനുഷ്യജീവന്‍ എടുക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60277/gold-smuggling-should-be-thoroughly-investigated-yusuf-palliat)