---
title: "ഇര്‍ഷാദിന്റെ ദൂരൂഹ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണം -എല്‍ജെഡി "
english_title: "Irshad's mysterious death; The investigation should be handed over to Crime Branch - LJD"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60298/irshads-mysterious-death-the-investigation-should-be-handed-over-to-crime-branch-ljd"
published_at: "2022-08-08T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0ac49e9373_1ljd.JPG"
keywords: []
---

# ഇര്‍ഷാദിന്റെ ദൂരൂഹ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണം -എല്‍ജെഡി 

> **Lead Summary:** **ചങ്ങരോത്ത് : **പന്തിരിക്കരയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇര്‍ഷാദ് എന്ന ചെറുപ്പക്കാരന്‍ പീഢനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണത്തിനായി കേസ്സ് ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് ലോക് താന്ത്രിക് ജനതാദള്‍ ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**ചങ്ങരോത്ത് : **പന്തിരിക്കരയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇര്‍ഷാദ് എന്ന ചെറുപ്പക്കാരന്‍ പീഢനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണത്തിനായി കേസ്സ് ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് ലോക് താന്ത്രിക് ജനതാദള്‍ ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശക്തമായ നിലപാടെടുക്കണമെന്നും പ്രാദേശികമായി ഇവരെ ഒറ്റപ്പെടുത്താന്‍ സാമൂഹ്യ- രാഷ്ട്രീയ-മത സംഘടനകള്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് കെ.ജി. രാമനാരായണന്‍ അധ്യക്ഷത വഹിച്ചു. പി.സി. സതീഷ്, പി.എം. ഗിരീഷ്, സി.ഡി. പ്രകാശ്, രമണി ചാത്തോത്ത്, എന്‍.പി. ബാലന്‍, എന്‍.സി. പ്രദീപന്‍, വിജയന്‍ കേളോത്ത്, എന്‍.സി. അനൂപ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60298/irshads-mysterious-death-the-investigation-should-be-handed-over-to-crime-branch-ljd)