---
title: "കെപിസിസി ഗാന്ധിദര്‍ശന്‍ സമിതിയുടെ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണയോഗം സംഘടിപ്പിച്ചു "
english_title: "KPCC organized the Perampra Constituency Committee formation meeting of Gandhidarshan Samiti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60320/kpcc-organized-the-perampra-constituency-committee-formation-meeting-of-gandhidarshan-samiti"
published_at: "2022-08-08T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0bfaabfaf2_1sma.JPG"
keywords: []
---

# കെപിസിസി ഗാന്ധിദര്‍ശന്‍ സമിതിയുടെ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണയോഗം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **കെപിസിസി ഗാന്ധിദര്‍ശന്‍ സമിതിയുടെ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണയോഗം പേരാമ്പ്ര കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് നടന്നു.

## Article Content

** പേരാമ്പ്ര: **കെപിസിസി ഗാന്ധിദര്‍ശന്‍ സമിതിയുടെ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണയോഗം പേരാമ്പ്ര കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് നടന്നു.

യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.പി. ജിനചന്ദ്രന്‍, ജില്ലാ സെക്രട്ടറി അക്ഷയ് പുഷ്പന്‍, ജില്ലാ ട്രഷറര്‍ റാഫി കണ്ണങ്കൈ, ഒ.എം. രാജന്‍, കെ.പി. രാധാകൃഷ്ണന്‍, കെ. പ്രദീപന്‍, കെ.എം. ശ്രീനിവാസന്‍, കെ.പി. രാമചന്ദ്രന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമിതി നിയോജകമണ്ഡലം പ്രസിഡന്റായി സുധാകരന്‍ പറമ്പാട്ടിനേയും, ജനറല്‍ സെക്രട്ടറി വി.കെ. രമേശനെയും ഖജാന്‍ജിയായി പി.കെ. കൃഷ്ണദാസിനെയും യോഗം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60320/kpcc-organized-the-perampra-constituency-committee-formation-meeting-of-gandhidarshan-samiti)