---
title: "അത്തൂനി ദേവി ക്ഷേത്രത്തില്‍ രാമായണ പ്രശ്‌നോത്തരി മത്സരം നടത്തി "
english_title: "Ramayana Prasnanotari competition was conducted at Athuni Devi temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60417/ramayana-prasnanotari-competition-was-conducted-at-athuni-devi-temple"
published_at: "2022-08-08T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f122d62a40c_0000_ATTACH__copy_copy.jpg"
keywords: []
---

# അത്തൂനി ദേവി ക്ഷേത്രത്തില്‍ രാമായണ പ്രശ്‌നോത്തരി മത്സരം നടത്തി 

> **Lead Summary:** **കോട്ടൂര്‍:** കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി യു.പി -ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പ്രശ്‌നോത്തരി മല്‍സരം നടത്തി. പ്രശ്‌നോത്തരി മല്‍സരത്തിന് യു.പി ശശികുമാര്‍ നേതൃത്വം നല്‍കി.

## Article Content

**കോട്ടൂര്‍:** കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി യു.പി -ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പ്രശ്‌നോത്തരി മല്‍സരം നടത്തി. പ്രശ്‌നോത്തരി മല്‍സരത്തിന് യു.പി ശശികുമാര്‍ നേതൃത്വം നല്‍കി.

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ സ്മൃതിക്ക് സജീവ് കോതമംഗലം, ജി .എസ്സ് ഗോഗുല്‍ കൃഷ്ണ തെക്കയില്‍, കെ.എം ധീരജ് ദേവ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി സ്‌ക്കൂള്‍ വിഭാഗത്തില്‍ നിവേദ് കൃഷ്ണ പേരാമ്പ്ര, എസ്സ്.എസ്സ് അദ്വൈത് ചാലിക്കര , തീര്‍ത്ഥ ലക്ഷ്മി സുര്‍ജിത്ത് കുന്നരംവെള്ളി എന്നിവര്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി .

വിജയികള്‍ക്ക് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.പി മനോഹരന്‍ സമ്മാനദാനം നടത്തി. ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് സി .സതീശന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി കെ .അശോകന്‍, യു.പി ശശികുമാര്‍, സി.എച്ച് ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60417/ramayana-prasnanotari-competition-was-conducted-at-athuni-devi-temple)